Header 1 vadesheri (working)

പ്രതാപന്റെ കോലം കത്തിക്കൽ ,രണ്ട് കൗൺസിലർമാർക്ക് സസ്‌പെൻഷൻ

Above Post Pazhidam (working)

ഗുരുവായൂർ: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ടി എൻ പ്രതാപന്റെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് കൗൺസിലർമാരെ കെ.പി.സി.സി സസ്പെൻഡ് ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവടക്കം മൂന്ന് കൗൺസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷാണ് കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത്. നഗരസഭാധ്യക്ഷയുടെ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചതിന്ടി.കെ. വിനോദ്കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറിൻറെ കോലം കത്തിച്ചതിനാണ് പ്രസാദ് പൊന്നരാശേരി, ബഷീർ പൂക്കോട് എന്നിവരെ സസ്പെൻഡ് ചെയ്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത ജലീൽ പണിക്കവീട്ടിൽ, പി.എസ്. രാജൻ എന്നിവർക്കും ഡി.സി.സിയുടെ നടപടിയെ മാധ്യമങ്ങളിലൂടെ വിമർശിച്ച പ്രതിപക്ഷ നേതാവ് ബാബു ആളൂരിനുമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്.

First Paragraph Rugmini Regency (working)

കാലങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ഗുരുവായൂർ അർബൻ ബാങ്കിൽ നടന്ന നിയമനക്കോഴയെ സംബന്ധിച്ച വിവാദമാണ് കോൺഗ്രസിലെ പൊട്ടി തെറിക്ക് കാരണം .11 പേരെ നിയമിച്ചതിൽ ഒന്ന് പോലും പാർട്ടി പ്രവർത്തകർക്ക് നൽകാതെ ലേലം വിളിച്ചു കച്ചവടം നടത്തുകയായിരുന്നു . ഇതിനെതിരെ പാർട്ടിയിൽ ഉയർന്ന കലാപമാണ് കൗൺസിലർമാരുടെ കൂട്ട സസ്പെൻഷനിലേക്ക് എത്തിച്ചത് . തൊലിപ്പുറത്തെ ചികിത്സാ കൊണ്ട് ഗുരുവായൂരിലെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത് . ഇതേ നിലയാണ് തുടരുന്നതെങ്കിൽ അടുത്ത നഗര സഭ തിരഞ്ഞെടുപ്പിൽ ചാവക്കാട് നഗര സഭയിലെ പ്രതിപക്ഷം പോലെ ശുഷ്കമായ പ്രതിപക്ഷ മായി യു ഡി എഫ് മാറിയാലും അത്ഭുതപ്പെടേണ്ട .

കഴിഞ്ഞ നഗര സഭ തിരഞ്ഞെടുപ്പിൽ ഒരു നേതാവിന്റെ വ്യക്തി വിരോധവും പിടിവാശിയും കൊണ്ട് പി കെ ശാന്തകുമാരിക്ക് സീറ്റ് നിഷേധിച്ചാണ് കോൺഗ്രസിന് നഗര സഭ ഭരണം നഷ്ടപ്പെടാൻ കാരണം . സ്വതന്ത്രയായി മത്സരിച്ച ശാന്തകുമാരി വൻ ഭൂരി പക്ഷത്തോടെ വിജയിക്കുകയും ഇടതുപക്ഷ പിന്തുണയോടെ മൂന്ന് വർഷം നഗര സഭ ചെയർമാൻ ആകുകയും ചെയ്തു . ജയിച്ചു വന്നിട്ടും യു ഡി എഫിനൊപ്പം നിൽക്കാൻ ശാന്തകുമാരി തയ്യാറായെങ്കിലും ഇതേ നേതാവിന്റെ നിലപാട് കാരണം കൊണ്ട് തന്നെയാണ് ഇടതു പക്ഷത്തിന്റെ ഒപ്പം ചേർന്നത് .ഇതോടെ ഒരു അംഗത്തിന്റെ ഭൂരിപക്ഷ മുള്ള നഗര സഭയിൽ കയ്യിൽ വന്ന അധികാരം കോൺഗ്രസ് വലിച്ചെറിഞ്ഞു കളഞ്ഞു നേതാവിന്റെ വാശിയോട് കൂറ് പുലർത്തി .

Second Paragraph  Amabdi Hadicrafts (working)