Header 1 vadesheri (working)

ഗോകുലം കേരളയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ഇനി ഗിഫ്റ്റ് റൈഖാന്‍

Above Post Pazhidam (working)

കോഴിക്കോട് : ഐസാള്‍ പരിശീലകസ്ഥാനത്തു നിന്നും രാജി വെച്ച ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റു. അഭ്യൂഹങ്ങള്‍ പോലെ പരിശീലകനായി അല്ല ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയില്‍ എത്തുന്നത്. നേരത്തെ ഗിഫ്റ്റ് റൈഖാനുമായി ഗോകുലം നടത്തിയ ചര്‍ച്ചകള്‍ അദ്ദേഹത്തെ ബിനോ ജോര്‍ജ്ജിന് പകരം പരിശീലകനായി എത്തിക്കും എന്ന നിരീക്ഷണത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിശീലകനായി ബിനോ ജോര്‍ജ്ജ് തന്നെ തുടരും.

First Paragraph Rugmini Regency (working)

ഐസാളിന്റെ പരിശീലകന്‍ ആയിരുന്ന്യ് ഗിഫ്റ്റ് റൈഖാന്‍ തന്റെ പരിശീലക സ്ഥാനം കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്. ഈ സീസണ്‍ തുടക്കത്തില്‍ ഐസാളിന്റെ പരിശീലക ചുമതലയേറ്റെടുത്ത് റൈഖാന് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ആയിരുന്നില്ല. ലീഗില്‍ പത്താം സ്ഥാനത്ത് ഐസാള്‍ ആയപ്പോള്‍ ക്ലബ് വിടാന്‍ റൈഖാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഐലീഗ് സീസണിലെ നേരോകയുടെ പരിശീലകന്‍ ആയിരുന്നു ഗിഫ്റ്റ് റൈഖാന്‍. ഐ ലീഗിലെ ആദ്യ സീസണില്‍ തന്നെ നെറോക്കയെ ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ റൈഖാന് ആയിരുന്നു. 2015 മുതല്‍ നെറോകയുടെ പരിശീലകനായിരുന്നു ഗിഫ്റ്റ്.

Second Paragraph  Amabdi Hadicrafts (working)

ഗിഫ്റ്റ് റൈഖാന്‍ എന്ന മണിപ്പൂരുകാരന്‍ മുമ്പ് പൂനെ എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യന്‍ ബാങ്ക് തുടങ്ങി മികച്ച ക്ലബുകള്‍ക്കായി കളിച്ചിട്ടുമുണ്ട് .