Header 1 vadesheri (working)

ശബരിമല കർമ്മ സമിതിയുടെ പ്രകടനത്തിനിടയിലേക്ക് കല്ലേറ് , പരിക്കേറ്റ ഒരാൾ മരണപ്പെട്ടു

Above Post Pazhidam (working)

പന്തളം: ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ കല്ലേറിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരണപ്പെട്ടു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55 ) ആണ് മരിച്ചത്. ബില്ലിവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അമിത രക്ത സ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം കെഎസ്ആര്‍ടിസി സ്റ്റാൻഡ് ചുറ്റി പന്തളം കവലയിലേക്ക് വരുന്നതിനിടെ സ്ഥലത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ മുകളിൽ നിന്നാണ് കല്ലേറുണ്ടായതെന്നാണ് കര്‍മസമിതി ആരോപിച്ചു

First Paragraph Rugmini Regency (working)

കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസ്രവം നിയന്ത്രിക്കാനാവാതെ വന്നതോടെ ബില്ലിവേഴ്സ് ചര്‍ച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കല്ലേറില്‍ ഒരു പൊലീസുകാരനുള്‍പ്പടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ രാജേഷ് എന്ന പൊലീസുകാരന്‍റെ നില ഗുരുതരമാണ്. കല്ലേറിനെ തുടര്‍ന്ന് സ്ഥലത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.