തിരഞ്ഞെടുപ്പിൽ കണക്ക് കൂട്ടൽ പിഴച്ച മായാവതിക്ക് വിലപേശാൻ അവസരം ലഭിച്ചില്ല
ന്യൂഡെൽഹി : തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയപ്പോൾ ഏറെ നഷ്ടം സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ മയാവതിക്കാണ്. മായാവതി മനസ്സില്‍ കണ്ട വിശാലപദ്ധതിയെല്ലാം വെറുതെയായി. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഈ മൂന്നു സംസ്ഥാനത്തും കിട്ടില്ലെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടല്‍. മൂന്നിടത്തും ബിഎസ്പി നിര്‍ണായക ശക്തിയാകുമെന്നും കൂട്ടു മന്ത്രിസഭയ്ക്കായി വിലപേശാം എന്നുമായിരുന്നു പദ്ധതി.
സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്ഗ്രലുസുമായി ബിഎസ്പി നേതാവ് മായാവതി തല്ലി പിരിഞ്ഞത്. കോണ്‍ഗ്രസ് വല്ല്യേട്ടന് മനോഭാവം കാണിക്കുന്നെന്ന് സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കിങ്ങ് മേയ്ക്കറാകമെന്ന പ്രതീക്ഷയിലായിരുന്നു ബിഎസ്പിയുടെ ഈ ഇടച്ചല്‍ എന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മായവതി ആണ്. ചെറിയ ഭൂരിപക്ഷത്തിലെ കോണ്‍ഗ്രസ് വിജയിക്കുള്ളൂവെന്നും അതുവഴി മൂന്ന് സംസ്ഥാനങ്ങളില്‍ കിങ്ങ് മേക്കറാകാമെന്നുമുള്ള ബിഎസ്പിയുടെ കണക്ക് കൂട്ടലാണ് ഫലം വന്നതോടെ ഇല്ലാതായത്.
മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ചമ്പല്‍ മേഖലയില്‍ ബിഎസ്പിക്കുള്ള സ്വാധീനം കണക്കിലെടുത്ത് 20 – 25 സീറ്റ് വരെ കോണ്‍ഗ്രസ് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ 50 സീറ്റ് എന്ന ആവശ്യമാണ് മായാവതി മുന്നോട്ടുവച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ ബിഎസ്പിക്ക് ഒരു ശതമാനം വോട്ടും രണ്ട് സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മധ്യപ്രദേശില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ രണ്ട് പേരുടെ കുറവുണ്ടായപ്പോള്‍ സ്വതന്ത്രരായി ജയിച്ച പാര്‍ട്ടി വിമതന്മാരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു.
അതോടെ വിലപേശാന്‍ പോലും പറ്റാതെ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും ബിഎസ്പിക്ക് ഇല്ലാതായി. ചത്തീസ്ഗഡിലാണ് ബിഎസ്പിക്ക് കനത്ത തിരിച്ചടി നേരിട്ടത്. കിങ്ങ് മേക്കറാകാമെന്ന സ്വപ്നമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് ഇല്ലാതാക്കിയത്.
അതേസമയം രാജസ്ഥാനില്‍ മാത്രമാണ് ബിഎസ്പിക്ക് ആശ്വസിക്കാവുന്ന വിജയം ലഭിച്ചത്. ആറ് സീറ്റുകള്‍ ബിഎസ്പി നേടി. എന്നാല്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഒരു സീറ്റിന്റെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വതന്ത്രരായി ജയിച്ച 13 പേരും കോണ്‍ഗ്രസ് വിമതരാണ്. മാത്രമല്ല സഖ്യകക്ിയ രാഷ്ട്രീയ ന് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്. ഇതോടെ ഭൂരിപക്ഷം തികയ്ക്കാനായി. രാജസ്ഥാനിൽ മൂന്ന് ശതമാനം വോട്ടു ലഭിച്ചെങ്കിലും മധ്യപ്രദേശിൽ ഒരു ശതമാനത്തിൽ താഴെ വോട്ടാണ് ബി എസ് പി ക്ക് ലഭിച്ചത് . ഛത്തീസ്ഗഡിൽ രണ്ടു ശതമാനത്തിന് മുകളിലും ലഭിച്ചു .
കാറ്റ് മാറി വീശുകയാണെന്ന ബോധ്യമായതോടെ കോണ്‍ഗ്രസിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലാതായി മാറിയിരിക്കുകയാണ് എസ്പിയും ബിഎസ്പിയും.