ബീഫ് ഫെസ്റ്റിവലും ,ആരോ പറഞ്ഞു കൊടുത്ത വരികളുമാണ് ദീപ നിശാന്തിനെ സെലിബ്രിറ്റിയാക്കിയത് :വടക്കേടത്ത്
തൃശൂർ : ക്രിയേറ്റിവിറ്റി ഇല്ലാത്തവരാണ് മോഷണം നടത്തി എഴുത്തുകാര്‍ ആകാന്‍ ശ്രമിക്കുന്നതെന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രൻ വടക്കേടത്ത് . സര്‍ഗാത്മകത ഉള്ളവര്‍ സ്വയം കവിതകള്‍ എഴുതിക്കൊണ്ടിരിക്കും. വേറൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ എത്ര വലിയ ധൈര്യം വേണം. ഈ ധൈര്യമാണ് ദീപ നിഷാന്ത് പ്രകടിപ്പിച്ചത്. ഞാന്‍ തെറ്റ് ചെയ്തില്ല എന്ന് ദീപ പറയുന്നു. എന്നെ ചതിച്ചതാണ് എന്ന് പറയുന്നു. ഇത്തരം പ്രചാരണങ്ങളിലൂടെ. ദീപ സ്വയം അപഹാസ്യമായി മാറുകയാണ്. . പോപ്പുലാരിറ്റി ലക്ഷ്യംവച്ചുള്ള ദീപയുടെ നീക്കങ്ങള്‍ ആണ് ദീപയെ കുഴിയില്‍ ചാടിച്ചത്.
എങ്ങിനെയൊക്കെ പോപ്പുലാരിറ്റി ഉണ്ടാക്കാം എന്ന ചിന്ത വരുമ്ബോള്‍ തന്നെ കുഴപ്പവും ഒപ്പം വരും. ജീവിതത്തില്‍ ഇന്നുവരെ ദീപ കവിത എഴുതിയിട്ടുണ്ടോ? ആരോ പറഞ്ഞു കൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും ആണ് സോഷ്യല്‍ മീഡിയയില്‍ ദീപയെ താരമാക്കിയത്- ഈ ദീപയെ ആണ് നവോത്ഥാന നായികയായി സാഹിത്യകാരന്‍ അശോകന്‍ ചെരുവിലും സാംസ്‌കാരിക രംഗത്തെ സാന്നിധ്യമായ ജയശങ്കറും വാഴ്‌ത്തുന്നത്-വടക്കേടത്ത് പറയുന്നു
തന്റെ പുതിയ പുസ്തകമായ ‘ഒഴിഞ്ഞ കസേരയില്‍ കയറി ഇരിക്കരുതി’ലെ ഒരു അദ്ധ്യായം തന്നെ നിശാന്ത രചനകള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്നു വടക്കേടത്ത്. ഇത് ദീപ നിശാന്തിനെ ഉദ്ദേശിച്ചുള്ളതായിരുന്നു- ആശയ ചോരണത്തെക്കുറിച്ച് സഞ്ജയന്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ ഇരുമ്ബു കഷ്ണം മോഷ്ടിച്ച് ആ ഇരുമ്ബിനെ സ്വര്‍ണമാക്കി മാറ്റൂ. ആ കളവിന് സര്‍ഗാത്മകതയുണ്ട്. ഒരു ആശയം എടുത്ത് സ്വന്തം ഉലയിലിട്ട് അത് സ്വര്‍ണമാക്കി മാറ്റുമ്ബോള്‍ അതില്‍ സര്‍ഗാത്മകതയുണ്ട്.
വി സി.ബാലകൃഷ്ണ പണിക്കരെകുറിച്ച് എഴുതുമ്ബോഴാണ് സഞ്ജയന്‍ ഇങ്ങിനെ പറഞ്ഞത്. വാല്മീകി പോലും ആശയത്തെ അനുകരിച്ചിട്ടുണ്ട്. നാരദന്‍ പറഞ്ഞുകൊടുത്ത ആശയമാണ് വാത്മീകി രാമായണമായി എഴുതുന്നത്. രാമായണം നാരദന്റെയാണോ? അത് വാത്മീകിയുടേതാണ്. വത്മീകിയെ അനുകരിച്ചാണ് എത്രയോ കവികള്‍ കവിതകള്‍ ഉണ്ടാക്കിയത്, കാളിദാസന്‍ പോലും വലിയ കവിയായി മാറി. പക്ഷെ ഒരു കവിത എടുത്ത് വരികള്‍ വെട്ടിക്കളഞ്ഞു സ്വന്തം പേരില്‍ പ്രസിദ്ധപ്പെടുത്തുമ്ബോള്‍ ആ ചെയ്തി വലിയ സാഹസം തന്നെയാണ്. ആശയചോരണം എന്നോ സാഹിത്യ മോഷണം എന്നോ പോലും വിശേഷിപ്പിക്കാന്‍ കഴിയുന്നതല്ല ദീപയുടെ ചെയ്തികള്‍.
ആശയങ്ങളും ഭാവനകളും ആണ് മുന്‍പ് അനുകരിക്കപ്പെട്ടത്. ഈ ചോരണത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കും. അത്രമാത്രം ദയനീയമാണ് അവസ്ഥ. അവന്‍ മാറ്റി, അവള്‍ എന്നാക്കുകയാണ് സെലിബ്രിറ്റി ചെയ്യുന്നത്. കളവുകള്‍ പോലും ആഘോഷമാക്കുകയാണ്. വ്യാജ രചനകളിലൂടെയാണ് ഇവര്‍ സെലിബ്രിറ്റിയായത്. സാഹിത്യരചനകള്‍ എന്ന് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ് ഇവര്‍ എഴുതുന്നത്. പക്ഷെ സാഹിത്യമായി ഇത് അവര്‍ ആഘോഷിക്കുന്നു. . പകര്‍ത്തി എഴുതിയ ആളും സ്വന്തം പേര് വെച്ച് പ്രസിദ്ധീകരിക്കാന്‍ നല്‍കിയ ആളും മോഷണത്തെ ആഘോഷമാക്കുകയാണ്. ഇത് ഒരു മോശം കാലത്തിന്റെ ലക്ഷണമാണ്. മാപ്പ് ഇതിനു പരിഹാരമല്ല.
തങ്ങള്‍ ചെയ്തത് തെറ്റാണ് ഇവര്‍ രണ്ടുപേരും ദീപാ നിഷാന്തും ശ്രീചിത്രനും പൊതുസമൂഹത്തോട് പറയണം. രണ്ടു പേരും തെറ്റില്‍ തുല്യ പങ്കാളികളാണ്. ദീപയെ എഴുത്തുകാരിയായി എങ്ങിനെ കാണാന്‍ കഴിയും. ഫെയ്സ് ബൂക്കിലൂടെ സെലിബ്രിറ്റികള്‍ ആകുന്ന ഒട്ടനവധിപേര്‍ ഇന്നു കേരളത്തിലുണ്ട്. ദീപയെ പോലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് ‘എത്രയെത്ര എഴുത്തുകാര്‍’ എന്ന അധ്യായം പുതിയ പുസ്തകത്തില്‍ ഞാന്‍ നീക്കിവെച്ചത്. സാഹിത്യത്തിലെ പുതിയ പ്രവണതകള്‍ വിവരിക്കാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചത്. വിവിധ രചനാ രീതികളെ കുറിച്ചാണ് ഈ പുസ്തകത്തില്‍ പറയുന്നത്.
ഒന്ന് നിലവിലുള്ള ദീപാ നിഷാന്ത് വിവാദത്തിന്റെ രീതിയിലുള്ളത്. മറ്റൊന്ന് കേട്ടെഴുത്താണ്. കേട്ടെഴുതി പുസ്തകമാക്കുന്നതാണ് ഈ രീതി. കുറിപ്പുകള്‍ എഴുതി പുസ്തകമാക്കുന്ന ഒരു രീതിയാണിത്. ദീപാ നിഷാന്ത് പിന്തുടരുന്നത് ഈ രീതിയാണ്. സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത് ഒരു സാമൂഹ്യ പ്രവര്‍ത്തനമായി ചിലര്‍ കാണുന്നു. ഒരു സംഭവം വരുമ്ബോള്‍ തനിക്ക് തോന്നുന്നത് എഴുതാന്‍ ഈ മാധ്യമം സൗകര്യം ഒരുക്കുന്നു. ബീഫ് ഫെസ്റ്റിവല്‍ വ്യാപകമായി നടക്കുമ്ബോള്‍ ഒരു പ്രതിരോധ സേനയെ സോഷ്യല്‍ മീഡിയ രൂപപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ വരുന്ന സോഷ്യല്‍ മീഡിയാ കുറിപ്പുകള്‍ പുസ്തകമാക്കാനുള്ള ത്വര ഇപ്പോള്‍ ഉയര്‍ന്നു വരുന്നു.
ഫെയ്സ് ബുക്ക് കവിതകളും പുസ്തകമാക്കാനും ചിലര്‍ ശ്രമിക്കുന്നു. സമൂഹമാധ്യമത്തില്‍ വിവാദമുണ്ടാകാന്‍ ശ്രമിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരാണ് ഇപ്പോള്‍ സെലിബ്രിറ്റികളായി മാറുന്നത്. അവരുടെ കുറിപ്പുകളും അഭിപ്രായങ്ങളും പുസ്തകരൂപത്തിലാക്കാനാനുള്ള ശ്രമം ഒരു സംവാദ വിഷയമാണ്. സോഷ്യല്‍ മീഡിയ പുസ്തക മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത് ഈ സെലിബ്രിറ്റികള്‍ വഴിയാണ്. പിന്നീട് അവര്‍ സാഹിത്യത്തില്‍ അധികാരികളായി മാറുന്നു, ഇവരുടെ ആസ്വാദന കുറിപ്പുകളും അഭിപ്രായങ്ങളും സാഹിത്യത്തില്‍ ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളല്ല. . എന്നിട്ടും അവയുടെ പേരില്‍ സ്വയം ധര്‍ഷ്ട്യത്തോടെ എഴുത്തുകാരായി മാറാന്‍ഇവര്‍ ശ്രമിക്കുന്നു. ഇവരുടെ എഴുത്തിനെ നിഷാന്തരചനകള്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് താത്പര്യം. സാഹിത്യത്തില്‍ തങ്ങള്‍ ഒഴിച്ചു കൂടാനാകാത്ത ആളുകളാണെന്നു ഇവര്‍ സ്വയം പ്രഖ്യാപിക്കുന്നു.
ഇവരുടെ എഴുത്ത് മലയാള ഭാഷയെ എത്രമാത്രം മലിനമാക്കുന്നുവെന്നു എഴുത്തുകാരും പ്രസാധകരും തിരിച്ചറിയാത്തതാണ് എന്നെ അത്ഭുതപെടുത്തുന്നത്. ഈ നിശാന്ത രചനകള്‍ ദീപയെ ഉദ്ദേശിച്ചാണ് ഞാന്‍ എഴുതിയത്. ദീപയെ എഴുത്തുകാരിയായി എങ്ങിനെ കാണാന്‍ കഴിയും. ഇങ്ങിനെ ഫെയ്സ് ബുക്ക് വഴി സെലിബ്രിറ്റികളാകുന്ന ഒട്ടനവധി ആളുകള്‍ ഉണ്ട് ഈ കേരളത്തില്‍. സംശയാസ്പദമാണ് ഇവരുടെ എഴുത്തിന്റെ രീതികള്‍. ദീപ സര്‍ഗാത്മകതയുള്ള എഴുത്തുകാരിയല്ല. അവരുടെ പുസ്തകങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ പ്രതിഭയുടെ നിഴല്‍വെട്ടം ഞാന്‍ കണ്ടതുമില്ല. സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ അതിന്റേതായ രീതികളുണ്ട്.