Madhavam header
Above Pot

വികസനപദ്ധതികളുടെ ചർച്ച നടത്തി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 വർഷത്തെ പദ്ധതികളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി കൂടിയ ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് ധന്യ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.കെ.ബഷീർ, ബുഷ്‌റ ഷംസുദ്ദീൻ, കെ.ആഷിത, എ.ഡി.ധനീപ്, വൈ. പ്രസിഡണ്ടുമാരായ എൻ. എം. കെ.നബീൽ, ഐ. പി. രാജേന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ കെ.പി.ഉമ്മർ, എം.വി.ഹൈദർ അലി, എ.മൂസ എന്നിവർ സംസാരിച്ചു. 2019 – 20 വർഷത്തിൽ ബ്ലോക്ക് തലത്തിൽ നടപ്പിലാക്കേണ്ട വിവിധ വികസനപദ്ധതികളെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തി . ഗ്രാമസഭ യോഗത്തിൽ ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയർമാൻ സി.മുസ്താക്കലി സ്വാഗതവും ബ്ലോക്ക് ഡെവലപ്പ് മെന്റ് ഓഫീസർ വിനീത് നന്ദിയും പറഞ്ഞു.

Vadasheri Footer