ഗുരുവായൂരിൽ എൻ രാജുവിന് വേണ്ടി തസ്തിക സൃഷ്ട്ടിച്ച എക്സിക്യുട്ടീവ് എൻജിനീയറും കുരുക്കിൽ
ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ് നടത്തിയ പരിശോധനയിൽ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ എൻ രാജുവിനെ പിരിച്ചു വിടുമ്പോൾ ,രാജുവിന് വേണ്ടി ദേവസ്വത്തിൽ ഇല്ലാത്ത ഫോർമാൻ ഗ്രെഡ് ഒന്ന് തസ്തിക സൃഷ്ടിച്ച അന്നത്തെ ഇലക്ട്രിക്കൽ എക്സിക്യൂ റ്റീവ് എഞ്ചിനീയർ ശങ്കര നാരായണന് എതിരെ കുരുക്ക് മുറുകുന്നു .ദേവസ്വം ബോർഡുകൾ ,മെഡിക്കൽ കോളേജുകൾ ,യൂണിവേഴ്സിറ്റി കൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളിൽ ഒന്നും ഇല്ലാത്തതാണ് ഫോർമാൻ എന്ന തസ്തിക ഇത് ഇൻഡസ്ട്രിയൽ വിഭാഗത്തിൽ പെടുന്ന തസ്തികയാണ് .കെ എസ് ആർ ടി സി, കെ എം ആർ എൽ തുടങ്ങിയ സ്ഥാപനങ്ങളിൽ മാത്രമാണ് ഇങ്ങനെ ഒരു തസ്തികയുള്ളത് . അസിസ്റ്റൻറ് എൻജിനീയറുടെ തസ്തികക്ക് സമാനമായ ഈ തസ്തികയിൽ എത്തണമെങ്കിൽ മിനിമം ഇലക്ട്രിക്കൽ ഡിപ്ലോമയെങ്കിലും പാസാകണം. സ്വന്തം പേരും മേൽവിലാസവും മലയാളത്തിൽ തെറ്റ് കൂടതെ എഴുതാൻ അറിയാത്ത നാലാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ള രാജുവിന് പ്രമോഷൻ നൽകാൻ കഴിയാത്തത് കൊണ്ടാണ് രാജു കൂടി അംഗമായിരുന്ന അന്നത്തെ ഭരണ സമിതി ഇത്തരം ഒരു കുറുക്ക് വഴി സ്വീകരിച്ചത് . ഇതിനെതിരെ രാജു അടക്കമുള്ള ഭരണ സമിതി അംഗങ്ങൾ വിജിലൻസ് അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ് . വൈദ്യുതി വിഭാഗത്തിൽ കൂടെ ജോലി ചെയ്യുന്ന ഭവദാസ് ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നു വെങ്കിൽ ഫോർമാൻ ആയി തന്നെ രാജു വിരമിക്കുമായിരുന്നു . ഇതിനിടയിൽ ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കിൽ എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് ശിഷ്ടകാലം കാരാഗൃഹ വാസത്തിന് സാധ്യത ഉണ്ടെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്