അറസ്റ്റിലായ രഹ്ന ഫാത്തിമക്ക് ബി.എസ്.എന്‍.എല്ലിന്റെ സസ്പെഷൻ .
കൊച്ചി : മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന കേസില്‍ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.നേരത്തെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സ്ഥലം മാറ്റിയിരുന്നു.
മോഡലും നടിയുമായ രഹ്നഫാത്തിമ കൊച്ചി രവിപുരം ബിഎസ്‌എന്‍എല്‍ ഓഫീസ് ജീവനക്കാരിയാണ് . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നും ശബരിമലയിലെത്തി വിശ്വാസികളെ പ്രകോപ്പിച്ചെന്നും കാട്ടി ബിജെപി നേതാവ് ബി രാധാകൃഷ്ണ മോനോനായിരുന്നു രഹ്നഫാത്തിമക്കെതിരെ പരാതി നല്‍കിയത്.
പരാതിയുടെ പശ്ചാത്തലത്തില്‍ രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റു ചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും മുൻപായിരുന്നു പോലീസ് കൊച്ചിയില്‍ നിന്നും രഹ്നനയെ അറസ്റ്റ് ചെയ്തത്.