Header 1 vadesheri (working)

ബാലസഭ കുട്ടികൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : വലപ്പാട് മഹിമ കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി സെന്ററിൻറെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം ചാവക്കാട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജലക്ഷ്മി നിർവഹിച്ചു. ഗുരുവായൂർ നഗരസഭാ കുടുംബശ്രീ ചെയർപേഴ്സൺ .ശൈലജ അദ്ധ്യ ക്ഷത വഹിച്ചു

First Paragraph Rugmini Regency (working)

ഗുരുവായൂർ നഗരസഭാ കൗൺസിലർ ബഷീർ, ചാവക്കാട് കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ പ്രസന്ന, കുടുംബശ്രീ ചാവക്കാട് ബ്ലോക്ക് കോർഡിനേറ്റർ .ഷെഫീഖ് എന്നിവർ സംബന്ധിച്ചു. മഹിമ കൗൺസിലിങ് സെന്റർ ഇൻ ചാർജ് .ജെസ്ന രാജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ജോർജ്, രേവതികൃഷ്ണ, പി ആർ രേഷ്മ , പി എസ് സിമി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി