Above Pot

സംസ്ഥാന അധ്യക്ഷനെ ചൊല്ലി മാത്യു ടി തോമസ് വിഭാഗം പുറത്തേക്കോ ?

ഗുരുവായൂർ : സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജനതാദള്‍ എസില്‍ നിന്നും മാത്യു ടി തോമസ് വിഭാഗം പുറത്തേക്കെന്ന് സൂചന .സംസ്ഥാന പ്രസിഡന്റ് ആയ കെ കൃഷ്‌ണൻ കുട്ടി മന്ത്രി ആകുമ്പോൽ രാജി വെക്കുന്ന പ്രസിഡന്റ് പദവി തനിക്കോ സി കെ നാണുവിനോ നല്കണമെന്നാണ് മാത്യു ടി തോമസ് ആവശ്യപ്പെടുന്നത് . ദേശീയ നേതൃത്വം നീലലോഹിത നാടാരെ കൊണ്ട് വരാനാണ് ആഗ്രഹിക്കുന്നത് . ഇതിന് കെ കൃഷ്ണൻ കുട്ടിയുടെ പിന്തുണയുമുണ്ട് .

ശാരീരിക അവശതകൾ ഉള്ള സി കെ നാണു പ്രസിഡന്റ് പദം ഏറ്റെടുക്കില്ലെന്ന് അറിയാവുന്ന മാത്യു ടി തോമസ് തനിക്ക് താന്നെ പ്രസിഡന്റ് പദവി ലഭിക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് ഔദ്യോഗിക വിഭാഗം ആരോപിക്കുന്നത് .14 ജില്ലാ കമ്മറ്റികളിൽ പത്തനം തിട്ട ജില്ലാ മാത്രമാണ് മാത്യു ടി തോമസിന്റെ കൂടെ ഉള്ളതെന്നും ഇവർ പറയുന്നു . മന്ത്രി സ്ഥാനത്ത് ഇരുന്ന് ഒരു പാർട്ടി പ്രവര്ത്തകന് പോലും ഒരു വിധ സഹായം പോലും ചെയ്യാത്ത മാത്യു ടി തോമസിനെ ഏത് പാർട്ടിക്കാരൻ ആണ് പിന്തുണക്കുക എന്നാണ് ഇവരുടെ ചോദ്യം . വാട്ടർ അതോറിറ്റിയിൽ കേരളം കോൺഗ്രസ് നിയമിച്ച താല്ക്കാലിക ജീവനക്കാർ ആണ് ഇപ്പോഴും ജോലി ചെയ്യുന്നതത്രെ .

Astrologer

ഏതു ഭരണം വന്നാലും അതാത് പാർട്ടി പ്രവർത്തകരെയാണ് താൽക്കാലിക ജോലിക്കാർ ആയി വാട്ടർ അതോറിറ്റിയിൽ നിയമിക്കാറ് . പാർട്ടിക്കാർ നൽകുന്ന ശുപാർശകൾ ഒരു കാരണവശാലും പരിഗണിക്കരുതെന്ന് ചീഫ് എഞ്ചിനീയറോട് മന്ത്രി നിർദേശം നൽകിയിരുന്നു വെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തുന്നു .എന്നാൽ സി പിഎം നൽകുന്ന ശുപാർശകൾ ശരിയാക്കി കൊടുക്കാനും ശട്ടം കെട്ടിയിരുന്നു വെന്നും പറയുന്നു . മാർത്തോമാ സഭാ അംഗമായ മാത്യു ടി തോമസ് സഭയ്ക്കും ഇടതു മുന്നണിയ്ക്കും ഇടക്കുള്ള പാലമായിരുന്നു .അതിനാൽ മന്ത്രി സ്ഥാനത്തിന് ഭീഷണി ഉണ്ടാകുമെന്ന് മാത്യു കരുതിയിരുന്നില്ലത്രെ ഓർക്കാപുറത്താണ് കർണാടകയിൽ ജനതാദൾ സർക്കാർ അധികാരത്തിൽ വന്നതും ദേശീയ നേതൃത്വത്തിന് ശക്തി വർധിച്ചതും .

ഇതിനിടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി മാത്യു ടി തോമസ് വിഭാഗം നാളെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട് .മുൻ എം എൽ എ ജോസ് തെറ്റയിൽ ,ജോർജ് തോമസ് എന്നിവരും അഞ്ചു ജില്ലാ പ്രസിഡന്റ് മാരും യോഗത്തിൽ പങ്കെടുക്കുമെന്ന് മാത്യു ടി തോമസ് വിഭാഗം അവകാശപ്പെട്ടു . ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി പിളർത്തണമെന്ന നിർദേശത്തിനാണ് മുൻ തൂക്കം

Vadasheri Footer