ചേറ്റുവയിൽ വെള്ളിയാഴ്ച രാത്രി സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടവരുടെ സംസ്കാരം നടത്തി .
ചാവക്കാട് : ദേശീയ പാത യിൽ ചേറ്റുവ അഞ്ചാം കല്ലിൽ കെ എസ് ആർടി സി ബസ് സ്കൂട്ടറിലിടിച്ചു കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം സംസ്കരിച്ചു ഏങ്ങണ്ടിയൂർ കരീ പ്പാടത്ത് സുധീർ മകൻ ആകാശ് 21 , ചേറ്റുവ എം ഇ എസ് ആശുപത്രി ക്ക് സമീപം പരേതനായ വട്ടേക്കാട് രാജന്റെ മകൻ ജയേഷ് (25 ) എന്നിവരാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് . ജയേഷിന്റെ മൃതദേഹം ചേറ്റുവ കോട്ട ശ്മാശാനത്തിലും ,ആകാശിന്റെ മൃതദേഹം എങ്ങണ്ടിയൂരിലെ വീട്ടുവളപ്പിലും സംസ്കരിച്ചു ..സുപ്രിയയാണ് ആകാശിന്റെ മാതാവ് ,അഭിലാഷ് സഹോദരനും . ചാവക്കാട് ബജാജ് ഷോറൂമിലെ ജീവനക്കാരൻ ആയ ജയേഷിന്റെ മാതാവ് ഉഷ , ജിനി സിനി എന്നിവർ സഹോദരങ്ങളും . ജയേഷിന്റെ മരണത്തോടെ പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്