Madhavam header
Above Pot

വിരമിക്കുന്നതിന്റെ തലേന്ന് യൂണിയൻ നേതാവിന് സസ്‌പെൻഷൻ , ദേവസ്വം ഭരണസമിതി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നു: പി. ടി .അജയ്‌മോഹൻ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് സെക്രട്ടറി ടി.വി ക്യഷ്ണദാസിനെ, വിരമിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ അന്യായമായി സസ്‌പെന്റ് ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടിയിൽ യൂണിയൻ വാർഷിക സമ്മേളനം പ്രതിഷേധിച്ചു .
ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രസിഡന്റ് അജയ്‌മോഹൻ അഭിപ്രായപ്പെട്ടു . ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ കൃഷ്ണ ദാസിന്റെ സസ്‌പെൻഷനിലൂടെ തെറ്റായ കീഴ് വഴക്കമാണ് ദേവസ്വം ഭരണ സമിതി സൃഷ്ടിക്കുന്നതെന്നും പ്രസിസ്റന്റ് കുറ്റപ്പെടുത്തി .

സുപ്രീം കോടതി വിധി ലംഘിച്ചു കെട്ടിടം പണിയാൻ ദേവസ്വം ചെയർ മാൻ കല്ലിട്ട കെട്ടിടത്തിന് നഗര സഭയുടെ അനുമതി വാങ്ങിയില്ല എന്നാണ് ആരോപണം .എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഇല്ലാത്ത ഉത്തരവാദിത്വമാണ് മാനേജരിൽ ദേവസ്വം ഭരണ സമിതി കണ്ടെത്തിയത് . ദേവസ്വം ഇത് വരെ നിർമിച്ച ഭൂരിഭാഗം കെട്ടിടത്തിന്റെ നിര്മ്മാണ പ്രവർത്തികൾക്ക് നഗര സഭയുടെ മുൻ‌കൂർ അനുമതി വാങ്ങാതെയാണ് കെട്ടിട നിർമാണം നടത്തിയിട്ടുള്ളത് എന്നിരിക്കെയാണ് കാരണം ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ മന പൂർവം ദ്രോഹിക്കുന്നത് .

Astrologer

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം. വിശ്വാസികളുടെ കൂട്ടായ്മയക്കൊപ്പമാണ് സംഘടന. ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തുന്നതിന് ബോർഡും സർക്കാരും നടപടികൾ സ്വീകരിക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രത്തിലെ വർദ്ധിപ്പിച്ച വഴിപാട് നിരക്കുകൾ വർദ്ധിപ്പിച്ച നടപടികൾ പിൻവലിക്കണം.

ദുരിതാശ്വാസ നിധിയിലേക്കായി ക്ഷേത്രനടയിൽ സ്ഥാപിച്ച ഭണ്ഡാരം ദേവസ്വം ആക്ടിന് വിരുദ്ധമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും മുൻ എം.പി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പി.ടി അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശശി വാറണാട്ട്, കെ.പി.എ റഷീദ്, ബാലൻ വാറണാട്ട്, ഒ.കെ ആർ മണികണ്ഠൻ, കെ. കഞ്ഞുണ്ണി, കെ.പി ഉദയൻ, ബി മോഹൻകുമാർ, ഇ രമേഷ്, കെ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സംഘടനയുടെ പ്രസിഡന്റായി പി.ടി അജയ്‌മോഹനെയും , ജനറൽ സെക്രട്ടറിയായി കെ പ്രദീപ് കുമാറിനെയും ട്രഷററായി കെ ശിവനെയും സമ്മേളനം തിരഞ്ഞെടുത്തു.

Vadasheri Footer