ഗുരുവായൂർ ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നവംബർ ഒന്നിന്

">

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസിന്റെ വിളക്കാഘോഷം നവംബർ ഒന്ന് വ്യാഴാഴ്ച നടത്തുമെന്ന് എ സി പി പി എസ് ശിവദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ക്ഷേത്രത്തിൽ രാവിലെ 7 ന് നടക്കുന്ന കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിൽ അൻപതോളം കലാകാരന്മാർ പങ്കെടുക്കുന്ന മേളം അരങ്ങേറും .ഉച്ചക്ക് 3 നും രാത്രി ഒൻപതിന് വിളക്ക് എഴുന്നള്ളിപ്പിനും മേളം അകമ്പടിയാകും .വൈകീട്ട് 6.30ന് ഇരട്ട തായമ്പക ഉണ്ടാകും .

മേൽപ്പത്തൂർ ആഡിറ്റോറിയത്തിലെ കലാപരിപാടികൾക്ക് രാവിലെ 10 ജില്ല പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് ഭദ്ര ദീപം കൊളുത്തും .തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്ന തിരുവാതിരകളിയും 11 ന് പോലീസ് കുടുംബാംഗ ങ്ങളുടെ കലാപരിപാടിയും അരങ്ങേറും . 11 30 ന് നടക്കുന്ന പഞ്ചവാദ്യത്തിൽ അന്നമനട പരമേശ്വരൻ മാരാർ ,കലാമണ്ഡലം കുട്ടി നാരായണൻ ,മുണ്ടത്തിക്കോട് സന്തോഷ് മച്ചാട് പത്മകുമാർ പല്ലശ്ശന സുധാകരൻ എന്നിവർ അണിനിരക്കും .2 ന് കലാപരിപാടികൾ ,ഉച്ചകഴിഞ്ഞു 4 ന് ഇരട്ട തായമ്പക , 6 ന് നൃത്ത ശിൽപം എന്നിവ അരങ്ങേറും .

വൈകീട്ട് 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉൽഘാടനം ചെയ്യും .ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ,തൃശ്ശൂർ റൂറൽ പോലീസ് മേധാവി എം കെ പുഷ്ക്കരൻ ,അഡ്മിനി സ്ട്രാറ്റർ എസ് വി ശിശിർ , എന്നിവർ സംസാരിക്കും. തുടർന്ന് വാക പി കെ ബി കളരി സംഘത്തിന്റെ കളരി പയറ്റും ,പോലീസ് ഓർക്കസ്ട്ര യുടെ ഭക്തി ഗാനമേളയും ഉണ്ടാകും ആഘോഷ സമിതി ഭാരവാഹികൾ ആയ എസ് ഐ പി എം വിമോദ് ,വി ഗോപകുമാർ പി രാജു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors