Madhavam header
Above Pot

ഗുരുവായൂര്‍ നഗരസഭയിൽ ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ നിലവിലുളള ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു . 12,13,14,15,16,17,18,19,22,23,25,27,28,29,31 എന്നീ വാര്‍ഡുകളിലേയ്ക്കുളള ഒഴിവുകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്
അപേക്ഷകർ ഗുരുവായൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരായിരിക്കണം (അതാത് വാര്‍ഡുകളിലെ താമസക്കാര്‍ക്ക് മുന്‍ഗണന) .25 നും 45 നും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ ആയിരിക്കണം അപേക്ഷകര്‍. വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്സ്
താല്‍പ്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 29/10/2018 തിങ്കളാഴ്ച്ച ഒരു മണിക്ക് മുമ്പായി പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകയുടെ പേരും, വിലാസവും, ഫോണ്‍ നമ്പരും, ഏത് വാര്‍ഡിലേക്കുളള അപേക്ഷയാണെന്നും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള അഭിമുഖം 30/10/2018 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് നഗരസഭാ ചെയര്‍പേഴ്സന്‍റെ ചേംബറില്‍ വെച്ച് നടത്തുന്നതാണ്. അന്നേദിവസം നിശ്ചിത രേഖകളുടെ ഒറിജിനില്‍ സഹിതം ഹാജരാകേണ്ടതാണ്.

Vadasheri Footer