Header 1 vadesheri (working)

ഗുരുവായൂർ പടിഞ്ഞാറേ നട വികസനം ,കച്ചവടക്കാരുമായി ധാരണയിലെത്തും : ചെയർമാൻ

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെ നട വികസനത്തിന് , അവിടെയുള്ള കച്ചവടക്കാരുമായി ബദൽ സംവിധാനത്തെ കുറിച്ച് സംസാരിച്ചു ഉടൻ തന്നെ ധാരണയിൽ എത്തുമെന്ന് ദേവസ്വം ചെയർ മാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പടിഞ്ഞാറേ നട വികസനം അടിയന്തിരമായി നടപ്പാക്കേണ്ടതാണെന്നും ,പ്രശ്ന ചിന്തയിലും പടിഞ്ഞാറെ നട വികസനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

First Paragraph Rugmini Regency (working)

ക്ഷേത്രത്തില്‍ ഉദയാസ്ഥമനപൂജ ദിവസത്തില്‍ അഞ്ചെണ്ണമാക്കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്തിടെ നടന്ന അഷ്ടമംഗല്ല്യപ്രശനത്തിലെ ദേവഹിതം അനുചിതമായ സാഹചര്യത്തില്‍ ക്ഷേത്രം തന്ത്രിമുഖ്യനുമായി ചര്‍ച്ചചെയ്ത ശേഷമാണ് ഇക്കാര്യം തീരുമാനമാനിച്ചതെന്നും, 2019-ജനുവരി മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 2050-വരേയാണ് ഇപ്പോള്‍ ഭക്തര്‍ ഉദയാസ്ഥമനപൂജ ബുക്ക്‌ചെയ്തിട്ടുള്ളത്. ഉദയാസ്ഥമനപൂജ ബുക്ക് ചെയ്ത എല്ലാവരേയും ഇക്കാര്യം രേഖാമൂലം റജിസ്റ്റര്‍ തപാലിലൂടെ വിവരമറിയിക്കും. ഒരുമിച്ചുള്ള ഉദയാസ്ഥമനപൂജ നടത്താന്‍ താത്പര്യമില്ലാത്ത ബുക്ക് ഭക്തര്‍ക്ക്, അവര്‍ ഉദയാസ്ഥമനപൂജക്കായ് മുന്‍കൂട്ടി അടച്ചപണം തിരികേ നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഉദയാസ്ഥമനപൂജയുടെ പ്രധാന ചടങ്ങായി നാലമ്പലത്തിനകത്ത് നടക്കുന്ന ”അരിയളവില്‍” ഒരു പാര്‍ട്ടിയുടെ മൂന്നാള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുകയുള്ളുവെന്നും ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ ഉദയസ്ഥമനപൂജക്ക് ഒന്നരലക്ഷം രൂപയാണ് വഴിപാട് തുക. എന്നാല്‍ പുതിയ തീരുമാന പ്രകാരം അത് ഒരുലക്ഷമാക്കി കുറക്കാനും ഭരണസമിതിയോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ ശരാശരി വര്‍ഷത്തില്‍ 50-ഓളം ഉദയാസ്ഥമനപൂജയാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ വര്‍ഷത്തില്‍ 250-ഓളം ഉദയാസ്ഥമനപൂജ ക്ഷേത്രത്തില്‍ നടക്കും. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ ഉദയാസ്ഥമനപൂജ ബുക്ക്‌ചെയ്ത പലര്‍ക്കും ചടങ്ങില്‍ പങ്കുകൊള്ളാനാകും. ക്ഷേത്രത്തിനകത്തും , പുറത്തും സ്ഥാപിച്ച ആധുനിക കാമറകളുടെ ഉൽ ഘാടനം 30 ന് രാവിലെ 10 ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർ വഹിക്കും .കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 307 കാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത് .ഇതിന്റെ നിരീക്ഷണം ദേവസ്വം ആഫീസിൽ തന്നെ നടക്കും .

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രത്തില്‍ കഴിഞ്ഞ തവണത്തെ ഭണ്ഡര വരവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു രണ്ടര കോടിയോളം കുറവ് വന്നത് പ്രളയകെടുതിമൂലമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ സി.സി. ശിശിര്‍, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയന്‍, പി. ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.