Above Pot

നേതൃത്വം പി.​കെ. ശ​ശി എം.​എ​ൽ.​എ ക്കൊപ്പം , യുവതി നിയമ നടപടിയിലേക്ക്

പാ​ല​ക്കാ​ട്: പി.​കെ. ശ​ശി എം.​എ​ൽ.​എ​ക്കെ​തി​രാ​യ പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ സി.​പി.​എം ന​ട​പ​ടി വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി നി​യ​മ​വ​ഴി സ്വീ​ക​രി​ക്കു​മെ​ന്ന്​ സൂ​ച​ന. നീ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ​രാ​തി പൊ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കും കൈ​മാ​റു​മെ​ന്ന് പ​രാ​തി​ക്കാ​രി​യോ​ട് അ​ടു​പ്പ​മു​ള്ള നേ​താ​ക്ക​ൾ പ​റ​യു​ന്നു. ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യും റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് നേ​തൃ​ത്വം ശ​ശി​ക്കൊ​പ്പ​മാ​ണെ​ന്ന​തി‍​െൻറ തെ​ളി​വാ​ണെ​ന്നാ​ണ്​ ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

First Paragraph  728-90

റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ന്ന​ത് പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​ൻ എം.​എ​ൽ.​എ​ക്ക് സ​മ​യം ന​ൽ​കാ​നാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. റി​പ്പോ​ർ​ട്ട് വെ​ള്ളി​യാ​ഴ്ച​ക്ക് മു​മ്പ്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ക​മീ​ഷ​നി​ലെ അം​ഗം പ​രാ​തി​ക്കാ​രി​യെ അ​റി​യി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് എ​ത്താ​താ​യ​തോ​ടെ പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും സ്വാ​ധീ​നി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​യി​ലെ ഒ​രു വാ​ക്ക് തി​രു​ത്താ​ൻ ല​ക്ഷ​ങ്ങ​ളും ജോ​ലി​യു​മാ​ണ് വാ​ഗ്ദാ​നം. വീ​ട്ടു​കാ​രി​ലും സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്.

Second Paragraph (saravana bhavan

ക​മീ​ഷ​ന് മു​ന്നി​ൽ പി.​കെ. ശ​ശി ഉ​ന്ന​യി​ച്ച ഗൂ​ഢാ​ലോ​ച​ന വാ​ദം സാ​ധൂ​ക​രി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ എം.​എ​ൽ.​എ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. അ​തി‍​െൻറ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ചേ​ർ​ന്ന പു​തു​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ. എം.​എ​ൽ.​എ​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യാ​ൽ ബാ​ങ്കി​ലെ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ 15 ല​ക്ഷം ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ത​ന്നെ സ​മീ​പി​ച്ചെ​ന്നാ​ണ് ഒ​രു​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്