Madhavam header
Above Pot

കേന്ദ്ര സർക്കാരിനെതിരെ കാൽ നട പ്രചാരണ ജാഥയുമായി സി പി ഐ

ഗുരുവായൂർ : നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൽനടപ്രചരണ ജാഥയുടെ ഔപ ചാരിക ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ എം.പി നിർവഹിച്ചു . നിയോജകമണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു

ജാഥ മൂന്ന് ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പ്രചരണം നടത്തും. നിയോജകമണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീർ ക്യാപ്റ്റനും മഹിളാസംഘം മണ്ഡലം സെക്രട്ടറി ഗീത രാജൻ വൈസ് ക്യാപ്റ്റനും, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.വി ശ്രീനിവാസൻ ഡയറക്ടറുമായുള്ള ജാഥയിൽ 100 ഓളം പേർ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 ന് പടിഞ്ഞാറെ നടയിൽ നിന്ന് ജാഥ ആരംഭിക്കും തുടർന്ന് മമ്മിയൂർ, തമ്പുരാൻപടി, മുഖംമൂടിമുക്ക്, നായരങ്ങാടി,വടക്കേക്കാട് , ആൽത്തറ, പുന്നൂക്കാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തും ഞായറാഴ്ച രാവിലെ 10 ന് മന്ദലാം കുന്നിൽ നിന്ന് ജാഥ ആരംഭിക്കുകയും എടക്കഴിയൂർ, അതിർത്തി, ചാവക്കാട്, തൊട്ടാപ്പ്, അഞ്ചങ്ങാടി, വട്ടേക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Astrologer

തിങ്കളാഴ്ച രാവിലെ 10 ന് മുതുവട്ടൂരിൽ നിന്ന് തുടക്കം കുറിക്കുന്ന ജാഥ വൈകീട്ട് 5 ന് പൊക്കുളങ്ങരയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന പൊതുസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ എ.കെ ചന്ദ്രൻ, കെ.പി സന്ദീപ്, കെ.കെ സുധീരൻ എന്നിവർ വിവിധയിടങ്ങളിൽ ജാഥയെ അഭിസംബോധനചെയ്ത് സംസാരിക്കും.വാർത്താസമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, അസിസ്റ്റന്റ് സെക്രട്ടറി സി.വി ശ്രീനിവാസൻ, ഗുരുവായൂർ മുനിസിപ്പൽ സെക്രട്ടറി കെ.ഐ ജെയ്ക്കബ് എന്നിവർ സംസാരിച്ചു

Vadasheri Footer