Post Header (woking) vadesheri

റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു, പ്രതിയെ മരത്തില്‍ കെട്ടിയിട്ടു.

Above Post Pazhidam (working)

പത്തനംതിട്ട: കോഴഞ്ചേരിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു. റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Poonthanam

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ക്രൂര കൊലപാതകം. കോഴഞ്ചേരി മാരാമണിലുള്ള റിസോര്‍ട്ടില്‍ ഈ മാസം പതിനൊന്നാം തീയതിയാണ് ദില്‍ഷ ജോലിക്കായി എത്തിയത്. ഇന്ന് ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോര്‍ട്ടിലെത്തുകയും അതിനുശേഷം ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. സംസാരത്തിനിടെ ജിത്തു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ദില്‍ഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയതായാണ് വിവരം.

Vasudev Inn
Rugmani 700-200

ഗുരുതരമായി പരിക്കേറ്റ ദില്‍ഷയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റി. .

ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥിരീകരിച്ച് പൊലീസ്, തന്നെ ദിൻഷ വഞ്ചിച്ചുവെന്നും കുത്തിയതിൽ തനിക്ക് കുറ്റബോധമില്ലെന്നും ജിത്തു പറ‌ഞ്ഞതായി റിസോര്‍ട്ട് ജീവനക്കാരൻ പറഞ്ഞു

First Paragraph Jitesh panikar (working)