Post Header (woking) vadesheri

കിരാതഭരണം,നഗര സഭയിലേക്ക് കോൺഗ്രസ്‌ മാർച്ച്‌ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി. കഴിഞ്ഞ 10 മാസക്കാലമായി ബസ്സ് സ്റ്റാൻഡ് നിർമ്മാണം സ്തംഭിപ്പിച്ച് ഗതാഗത സ്തംഭനം ഉണ്ടാക്കുന്നതിനെതിരെയും, ആയുർവേദ ആശുപത്രി നിർമ്മാണം തുടങ്ങാതെ കിടപ്പു രോഗികളെ ദുരിതത്തിലാഴ്ത്തിയതിനെതിരെയും, ചാവക്കാട് ഗവ ഹൈസ്‌കൂൾ മൈതാനം സൗജന്യമായി നിയമവിരുദ്ധമായി സ്വകാര്യ സംഘടനക്ക് വിട്ടു കൊടുക്കുന്നതിനെതിരെയും, ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ വളം ഹരിത കർമ്മ സേനയുടെ ഫണ്ട് ഉപയോഗിച്ച് നഗരസഭ ഏർപ്പെടുത്തുന്ന വാഹനത്തിൽ വടക്കാഞ്ചേരിയിലെ ക്വാറിയിൽ എത്തിച്ചു അഴിമതി നടത്തുന്നത്തിനുള്ള നീക്കത്തിനെതിരെയും, വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനെതിരെയും ആണ് നഗരസഭ ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്.

Poonthanam

ബസ്സ് സ്റ്റാൻഡ് നിർമ്മാണം ഇനിയും ആരംഭിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ബസ്സ് സ്റ്റാൻഡ് തുറന്ന് കൊടുക്കാൻ കോൺഗ്രസ്സും യു ഡി എഫ് തയ്യാറാകുമെന്നും, ഗുരുവായൂരിൽ എത്തുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ ഭരണാധികാരികൾ രാജി വച്ച് പുറത്ത് പോകണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ പ്രസ്താവിച്ചു.

Vasudev Inn
Rugmani 700-200

ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, നേതാക്കളായ കെ പി ഉദയൻ, ആൻ്റോ തോമസ്, സി എസ് സൂരജ്, വി വേണുഗോപാൽ ,കെ ഡി വീരമണി, എ ടി സ്റ്റീഫൻ, കെ വി ഷാനവാസ്, സി ജെ സ്റ്റാൻലി, കെ പി എ റഷീദ്, സി ജോയ് ചെറിയാൻ,ബീന രവിശങ്കർ, ഇർഷാദ് ചേറ്റുവ,റജീന അസീസ്, ഓ കെ ആർ മണികണ്ഠൻ, അനിത ശിവൻ, നിഖിൽ ജി കൃഷ്ണൻ, എച്ച് എം നൗഫൽ, പാലിയത് ശിവൻ,നൗഷാദ് തെക്കുംപുറം, കെ ജെ ചാക്കോ, സി മുസ്താക്കലി, കെ നവാസ്, ഉണ്ണികൃഷ്ണൻ കാര്യാട്ട് , സി ആർ മനോജ്, കെ കെ രൺജിത്ത്, പ്രിയ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

First Paragraph Jitesh panikar (working)