
പി എ മാധവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഗുരുവായൂർ : കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മണലൂർ എം എൽ എ യുമായ പി എ മാധവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു . പാറമേക്കാവ് ശാന്തി ഘട്ടിൽ മക്കളായ സമോദ് , സമീർ എന്നിവർ ചേർന്ന് ചിതക്ക് തീകൊളുത്തി ,ജനകീയ നേതാവിനെ കാണാൻ കോൺഗ്രസ്പ്രവർത്തകരും നാട്ടുകാരും മുണ്ടൂരിലെ വീട്ടിലേക്ക് ഒഴുകിയത്തി .
മന്ത്രിമാരായ പി സി വിഷ്ണു നാഥ് , യു ജെനീഷ് കുമാർ ,എം പി മാരായ ബെന്നി ബെഹന്നാൻ ,ഷാഫി പറമ്പിൽ ,ജെബി മേത്തർ ,, മുൻ മന്ത്രി കെ സി ജോസഫ് , വി എം സുധീരൻ ,എം എൽ എ മാരായ സനീഷ് ജോസഫ് രാജൻ പല്ലൻ ,എൻ കെ അക്ബർ ,സേവിയർ ചിറ്റലപ്പിള്ളി,തൃശൂർ മേയർ ഡോ നിഷ ജസ്റ്റിൻ , പി സി ചാക്കോ, ഡി സി സി പ്രസിഡന്റ് , ജോസഫ് ടാജറ്റ് ,
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ,കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് ,കോൺഗ്രസ് നേതാക്കളായ ഒ അബ്ദുറഹിമാൻ കുട്ടി ,എം പി വിൻസെന്റ് ,ടി എൻ പ്രതാപൻ , ജോസ് വള്ളൂർ , ജോസഫ് ചാലിശ്ശേരി , എം കെ അബ്ദുൾ സലാം , പി എം നാസർ , ഐ പി പോൾ ഷാജി കോടങ്കണ്ടത്ത് സുനിൽ അന്തിക്കാട്, പി കെ രാജൻ ,തുടങ്ങിയ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു .
കയ്പറമ്പ് ഗ്രാമ പഞ്ചായത്ത് പൗരാവലിയുടെ നേതൃത്വത്തിൽ മുണ്ടൂരിൽ അനുശോചന യോഗം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസഡന്റ് പ്രമീള സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവിയാർ ചിറ്റിലപ്പിള്ളി എം എൽ എ,പി എൻ വൈശാഖ്,കെ എസ് സുഭാഷ്,അഭിലാഷ് പി പി,ലിന്റി ഷിജു,കെ ജി സതീശൻ,ലീലാ രാമകൃഷ്ണൻ,ജിമ്മി ചൂണ്ടൽ,എ ടി ജോസ്,എൻ കെ രാജു,കെ കെ ചന്ദ്രൻ,കെ എം ലെനിൻ,സി ഡി ജോസ്,സിനി സന്തോഷ്,ഔസേഫ് സി ഡി,കൃഷ്ണനുണ്ണി,മേരി പോൺസൻ,പഞ്ചാത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

