Post Header (woking) vadesheri

ജയദേവ പുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണ കുമാറിന്.

Above Post Pazhidam (working)

ഗുരുവായൂർ : ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗീതഗോവിന്ദം ട്രസ്റ്റ് അഷ്‌ടപദിപഠന കേന്ദ്രംസംഘടിപ്പിക്കുന്ന “ശ്രീ ജയദേവ സ്‌മൃതി”- ജയദേവ പുരസ്ക‌ാര സമർപ്പണ ചടങ്ങ് 16 ന് രാവിലെ 9 മണിക്ക് രുഗ്‌മിണി റീജൻസിയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു.

പെരുവനം കുട്ടൻ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വത്സൻ തിയാടി മുഖ്യപ്രഭാഷണം നടത്തും. ഈ വർഷത്തെ ജയദേവപുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണകുമാറിന് സമ്മാനിക്കും.ഡോ ശ്രീദേവി അങ്ങാടിപ്പുറം, അമ്പലപ്പുഴ വിജയകുമാർ, കാവിൽ ഉണ്ണികൃഷ്ണവാര്യർ, തൃക്കാമ്പുറം ജയൻ മാരാർ എന്നിവർ സംസാരിക്കും.

ഗുരുവായൂർ ജ്യോതിദാസ് , ഡോ കെ.ബി പ്രഭാകരൻ, സി.ഹരികൃഷ്ണൻ, അനീഷ് ആനന്ദ്, കൃഷ്ണറാം ജ്യോതി ദാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.