
ശ്രീരാമ നവമി രഥയാത്രക്ക് സ്വീകരണം നൽകി

ഗുരുവായൂർ :ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ
2026 ജനുവരി 31 മുതല്‍ മാര്‍ച്ച് 27 വരെ രഥയാത്രയുടെ പ്രയാണം .

കൊല്ലൂർ മുകാംബികാദേവി ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ദീപശിഖാ പ്രയാണം
ശ്രീരാമനവമി രഥയാത്രാ നയിക്കുന്നത് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ശ്രീശക്തി ശാന്താനന്ദ മഹർഷിയാണ്. കേരളത്തില്‍ 2026 മാര്‍ച്ച് 3 മുതല്‍ 27 വരെയാണ് രഥം പ്രയാണം ചെയ്യുന്നത്.


1991 ൽ ഹിന്ദു ഐക്യവേദി ചെയർമാനായിരുന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആ രംഭിച്ചതാണ് ശ്രീരാമനവമി യാത്ര, സ്വാമിജിയുടെ നവതി വർഷ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇപ്രാവശ്യത്തെ രഥയാത്ര സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.ഗുരുവായൂർ കിഴക്കേ നടയിലെത്തിയ രഥം ഗ്രാമപ്രദക്ഷിണം നടത്തി മഞ്ജുളാൽ പരിസരത്ത് എത്തി ചേർന്നു. തുടർന്ന് നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സിക്രട്ടറി കെ പി ഹരിദാസ്, ഉൽഘാടനം ചെയ്തു,

ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു, സ്വാമി കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ശങ്കരാനന്ദ സരസ്വതി, ബ്രഹമചാരി പ്രവിത്ത് സ്വാമി, കിഷോർ കുമാർ, അഡ്വ നിവേദിത, തപസ്യ കലാ സാഹിത്യ വേദി ജില്ലാ സിക്രട്ടറി സുനിത സുകുമാരൻ കെ കെ സുമേഷ്കുമാർ, ബാബുരാജ് കേച്ചേരി
ഹരികുമാർ ഭട്ടത്തിരിപ്പാട് എന്നീവർ സംസാരിച്ചു.
