Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ  അധികാരം റദ്ദാക്കിയ വിധിക്കെതിരെ കെ ഡി ആർ ബി സുപ്രീംകോടതിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹര്‍ജി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Ambiswami restaurant

സുപ്രീംകോടതി അഭിഭാഷകന്‍ ജി പ്രകാശാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനായി ഹര്‍ജി സമര്‍പ്പിച്ചത്. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങള്‍ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.

Second Paragraph  Rugmini (working)

വിരമിച്ച ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ അഡ്വ. കെ ആനന്ദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ അംഗങ്ങളായാണ് സമിതി. നിയമന പ്രക്രിയയുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയത്.

Third paragraph