Post Header (woking) vadesheri

നഗര സഭ ചെയർമാനായി എ എച്ച് അക്ബറിനെ തിരഞ്ഞെടുത്തു.

Above Post Pazhidam (working)

ചാവക്കാട്  : നഗരസഭ ചെയർമാനായി എ.എച്ച് അക്ബറിനെ തെരഞ്ഞെടുത്തു. 16-ാം വാർഡ് അംഗം എ.എച്ച് അക്ബറിനെ ഷീജ പ്രശാന്ത് നിർദ്ദേശിക്കുകയും സഫൂറ ബക്കർ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫിൽ 32ാം വാർഡ് അംഗം സി.എ. ഗോപ പ്രതാപനെ
ജോയ്സി  നിർദ്ദേശിക്കുകയും മുഹമ്മദ് ആസിഫ് പിന്താങ്ങി.

Ambiswami restaurant

വരണാധികാരി ഷീബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എൽഡിഎഫിന്റെ 21 വോട്ട് എ.എച്ച് അക്ബറിനും 12 വോട്ട് സി.എ ഗോപപ്രതാപനും ലഭിച്ചു. ചെയർമാനായി എ. എച്ച് അക്ബർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ അക്ബറിനെ ഹാരമണിയിച്ച് അഭിനന്ദിച്ചു.


എൻ.കെ അക്ബർ എംഎൽഎ, മുൻ എം.എൽ.എ പി.ടി കുഞ്ഞുമുഹമ്മദ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ടി.ടി ശിവദാസ്, സതീരത്നം, സി.എ. ഗോപ പ്രതാപൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ്,
ഫിറോസ് തൈപറമ്പിൽ, കെ. നവാസ്, ഷാഹുൽ ഹമീദ്, ഷീജ പ്രശാന്ത്, പി.കെ. സെയ്താലിക്കുട്ടി, ആരിഫ് മുഹമ്മദ്, ജോയ്സി , എം.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)