Post Header (woking) vadesheri

വേദപാരമ്പര്യവും ക്ഷേത്രകലകളും: ത്രിദിന സെമിനാർ തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രവും ചുമർചിത്ര പഠനകേന്ദ്രവും ശ്രീകൃഷ്ണ കോളേജ് ഐ കെ എസ് സെൻ്ററും സംയുക്തമായി നടത്തുന്ന ത്രിദിന സെമിനാർ ശ്രീകൃഷ്ണ കോളേജിൽ തുടങ്ങി. വേദപാരമ്പര്യവും ക്ഷേത്രകലകളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ദേവസ്വം ചെയർമാൻ
ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ.പി നാരായണൻ നമ്പൂതിരി അധ്യക്ഷനായി.

Ambiswami restaurant

യോഗത്തിൽ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു.,  വടക്കേടം നീലകണ്ഠൻ നമ്പൂതിരി,  കോതമംഗലം വാസുദേവൻ നമ്പൂതിരി,  തോട്ടം ശിവകരൻ നമ്പൂതിരി, പന്തൽ ദാമോദരൻ നമ്പൂതിരി,  അണ്ടലാടി ദിവാകരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു . പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. സന്തോഷ് പി പി, ഐ ക്യു എ സി കോഡിനേറ്റർ ഡോ .ശ്രീജ ടി ഡി, കോളേജ് ചെയർമാൻ മുഹമ്മദ് മിസ്ബാഹ്, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻ ബാബു , ഗീതു എസ്. നാഥ് എന്നിവർ സംസാരിച്ചു.

തുടർന്ന്  ‘വേദപഠനത്തിൻ്റെ സാംഗത്യം’ എന്ന വിഷയത്തിൽ ഡോ. എൻ കെ സുന്ദരേശ്വരനും ‘ഉച്ചാരണശുദ്ധിയുടെ കാണാപ്പുറങ്ങൾ’ എന്നവിഷയത്തിൽ കോതമംഗലം വാസുദേവൻ നമ്പൂതിരിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Second Paragraph  Rugmini (working)

ഉച്ചയ്ക്കു ശേഷം
‘വിഗ്രഹശാസ്ത്രവും ചുമർചിത്ര പാരമ്പര്യവും’
എന്ന വിഷയത്തിൽ പ്രശസ്ത കലാ- ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷണും ‘ചിത്രസൂത്രവും ചുമർചിത്രകലയും’ എന്ന വിഷയത്തിൽ ഡോ. എസ് രാജേന്ദുവും ‘ചുമർചിത്ര കലയുടെ സൗന്ദര്യശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ. കെ യു കൃഷ്ണകുമാറും വിഷയങ്ങൾ അവതരിപ്പിച്ചു
വിവിധ സെഷനുകളിൽ
ഡോ. തോട്ടം ശിവകരൻ നമ്പൂതിരി,
എം നളിൻ ബാബു എന്നിവർ മോഡറേറ്ററായി.
ബബീഷ് യു വി നന്ദി പറഞ്ഞു.


രണ്ടാം ദിവസമായ നാളെ ( ചൊവ്വാഴ്ച )രാവിലെ
‘കൂടിയാട്ടത്തിലെ മുഖമെഴുത്തു പാരമ്പര്യം’എന്ന വിഷയത്തിൽ കലാമണ്ഡലം രാമച്ചാക്യാർ, ‘കൂടിയാട്ടവും നേത്രാഭിനയവും’ എന്ന വിഷയത്തിൽ ഡോ.ഉഷ നങ്ങ്യാർ , ‘കൂടിയാട്ടത്തിലെ വർണ്ണനാ വിശേഷങ്ങൾ’ എന്നതിൽ ഡോ.ഭദ്ര പി കെ എം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Third paragraph

ഉച്ചയ്ക്കു ശേഷം നടക്കുന്ന സെമിനാറിൽ ‘സോപാനസംഗീതത്തിൻ്റെ നാൾവഴികൾ ‘ എന്നതിൽ തൃപ്പൂണിത്തുറ കൃഷ്ണദാസും ‘അഷ്ടപദി പ്രയോഗഭേദങ്ങൾ’ എന്നതിൽ ഏലൂർ ബിജുവും വിഷയാവതരണം നടത്തും. ഡോ. കെ വി വാസുദേവൻ,
ഡോ. ലക്ഷ്മി ശങ്കർ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരാകും