
ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീയെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചാവക്കാട് തൊട്ടാപ്പ് വലിയകത്ത് റാഫിയെയാണ് (30) ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ ഏഴോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറില്‍ അടുത്തെത്തിയ യുവാവ് സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
എസ്.ഐ പ്രീത ബാബു നേതൃത്വത്തിലുള്ള എ.എസ്.ഐമാരായ അഭിലാഷ്, ജയചന്ദ്രന്‍, സീനിയര്‍ സി.പി.ഒമാരായ രഞ്ജിത്ത്, ഗഗേഷ്, സി.പി.ഒ സന്ദീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
