
കവർച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: യുവാവിനെയും ഭാര്യയെയും ആക്രമിച്ച്കോടതി പരിസരത്തുനിന്ന് കാറും മൊബൈല്‍ ഫോണും 49,000 രൂപയും കവര്‍ന്ന കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാവക്കാട് കോട്ടപ്പുറം തെരുവത്ത്റംളാന്‍ വീട്ടില്‍ അനസി(36)നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശരത് സോമന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി ആറിന്ഉച്ചക്ക്് 1.30-ഓടെയാണ് ചാവക്കാട് കോടതിയുടെ മുന്‍വശത്തുവച്ച്കേസിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ പ്രതിയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പ്രതികളും ചേര്‍ന്നാണ് കൃത്യം നടത്തിയത്. അന്നകര വടേരി വീട്ടില്‍ രതീഷിനെയും ഭാര്യയെയുമാണ് പ്രതികള്‍ കവര്‍ച്ചക്കിരയാക്കിയത്. കാര്‍ എടുത്തുകൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് കോടതിയില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു രതീഷും ഭാര്യയും. വക്കീലിനെ കാത്ത് കാറിലിരിക്കുകയായിരുന്ന ഇരുവരെയും ബലമായി കാറില്‍നിന്നിറക്കി കാറും കാറിലുണ്ടായിരുന്ന 49,000 രൂപയും രതീഷിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു.

സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണവും അവര്‍ക്ക് കൃത്യത്തിലുളള പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്. സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ്. നായര്‍, പോലീസുകരായ അനീഷ് വി. നാഥ്, ശിവപ്രസാദ്, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു
അതെ സമയം കോടതി പരിസരത്തുവച്ച് യുവാവിനെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം നേതാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല അധ്യക്ഷനായി.
