
കെ എച്ച് ആർ എ, ലോകനാഥൻ അനുസ്മരണംനടത്തി

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കെ.എച്ച്. ആർ.എ ജില്ലാ വൈസ് പ്രസിഡണ്ടും , ഗുരുവായൂർ യൂനിറ്റിൻ്റെ സെക്രട്ടറിയുമായ സി.എ.ലോകനാഥൻ്റ അനുസ്മരണം നടത്തി. ഗുരുവായൂർ എം.എൽ. എ .
എൻ.കെ. അക്ബർ ഉത്ഘാടനം ചെയ്തു.

അമ്പാടി ഉണ്ണികൃഷ്ണൻ് അദ്ധ്യക്ഷത വഹിച്ചു.കെ എച്ച് ആർ എ സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി.ബിജുലാൽ ആമുഖ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഒ കെ ആർ മണികണ്ഠൻ,
ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് , മുൻ എം.എൽ.എ .കെ.വി. അബ്ദുൾ ഖാദർ, വൈസ് ചെയർ പേഴ്സൺ അനീഷമ ഷനോജ്, ജി.കെ. പ്രകാശ്,ശിവജി ഗുരുവായൂർ, ടി.ടി. ശിവദാസൻ , കെ.പി. വിനോദ് , അരവിന്ദൻ പല്ലത്ത് ,ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , ടി .എൻ മുരളി , രമേഷ് പുത്തൂർ രവി ചങ്കത്ത് , ജോഫി കുര്യൻ , വി. ആർ. സുകുമാർ , പ്രേംരാജ് ചൂണ്ടലാത്ത് , സി.ഡി. ജോൺസൺ , ലിജിത് തരകൻ ,മോഡേൺ ബഷീർ , ഏ.സി. ജോണി , രവീന്ദ്രൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
