
ഗുരുവായൂർ എൻ ആർ ഐയുടെ യു എ ഇ ദേശീയ ദിനാഘോഷം തിങ്കളാഴ്ച ഷാർജയിൽ

ദുബായ് : ഗുരുവായൂർ സ്വദേശികളുടെ യു എ ഇ പ്രവാസ കൂട്ടായ്‌മയായ ഗുരുവായൂർ എൻ ആർ ഐ ഫാമിലി, 53 മത് യു എ ഇ ദേശീയദിനാഘോഷം, ഈദ്-അൽ-ഇത്തിഹാദ് ഈ വർഷവും സല്യൂട്ട് യു എ ഇ 2024 എന്ന പേരിൽ ആഘോഷിക്കുന്നു.

ഡിസംബർ 2, തിങ്കളാഴ്‌ച വൈകീട്ട് 5 മണി മുതൽ ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിയിലെ അൽ റാസി ഹാളിലാണ് ആഘോഷം അരങ്ങേറുന്നത്. യു എ ഇ യിലെയും നാട്ടിലെയും വ്യവസായ പൗര-പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
പാലാപ്പിള്ളി എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിക്ക് പുതു പുത്തൻ താളലയങ്ങൾ സമ്മാനിച്ച അനുഗ്രഹീത ഗായകൻ അതുൽ നറുകരയും സംഘവും; ഒപ്പം ഐഡിയാ സ്റ്റാർ സിങ്ങർ ഫെയിം കൃതിക. എസും നയിക്കുന്ന THE FOLKGRAPHER എന്ന മ്യൂസിക്കൽ ബാൻഡിന്റെ മാസ്‌മരിക സംഗീത വിരുന്നും ശേഷം അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് : – 050 7585544