Post Header (woking) vadesheri

അമലയിൽ ഫിസിയോതെറാപ്പി വർക്ക്ഷോപ്പ്.

Above Post Pazhidam (working)

തൃശൂർ : അമല  മെഡിക്കൽ കോളേജിലെ  ഫിസിയോതെറാപ്പി  വിഭാഗത്തിന്റെ നേതൃത്വത്തിൽ, ത്രസ്റ്റ് സാങ്കേതികതയുടെ പ്രയോഗങ്ങളും, ശരീരത്തിന്റെ മെക്കാനിക്കൽ ഗുണങ്ങളും , പോസ്ച്ചർ അപര്യാപ്തതയും എന്നീ വിഷയങ്ങളെ ആസ്പതമാക്കി, ഏകദിന പരിശീലന ക്ലാസ് (വർക്ക്ഷോപ്പ് ) നടത്തി. ശ്രീ ശാരദ അക്കാദമിയുടെ സ്ഥാപകൻ, പ്രൊഫസർ, കെ. പിയർലസൺ  വർക്ക്ഷോപ്പിന് നേതൃത്വം നൽകി.

Ambiswami restaurant

അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ, ഫാദർ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ., വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു.  ഫിസിയോ തെറാപ്പി വിഭാഗം മേധാവി, സുമി റോസ്, ഫിസിയോ തെറാപിസ്റ്റ്, ശ്യാമ പ്രിയ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)

ആരോഗ്യ സംരക്ഷണത്തിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യവും ആധുനിക ഫിസിയോ തെറാപ്പി സംവിധാന ങ്ങളും ക്ലാസ്സുകളിൽ പരിചയ പെടുത്തി. കേരളത്തിനകത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 26 ഫിസിയോ തെറാപ്പിസ്റ്റുകൾ പഠന പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തു.