Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിന്റെ കോടികളുടെ സ്ഥിര നിക്ഷേപം പൊട്ടിച്ചു നിർമാണ പ്രവർത്തികൾ , ജീവനക്കാരും പെൻഷൻ കാരും ആശങ്കയിൽ.

Above Post Pazhidam (working)

ഗുരുവായൂർ : മലപ്പുറം ജില്ലയിലെ വേ ങ്ങാട് ഉള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ഗോ ശാലയുടെ നവീകരണത്തിനായി 140 കോടി രൂപമുടക്കി ആണ് ദേവസ്വം വികസന പ്രവർത്തനങ്ങൾ നടത്തുന്നത് .ഇതിന്റെ ഡി പി ആർ തയ്യാറാക്കാൻ വേണ്ടി ഒരു കോടി 40 ലക്ഷം രൂപ വകയിരുത്തുകയും, ആയതിലേക്കായി കണ്ണൂർ ഉള്ള സ്ഥാപനത്തിന് 40ലക്ഷം രൂപ അഡ്വാൻസ് ആയി നൽകി കഴിഞ്ഞു. 60 ലക്ഷം രൂപ ഈ ആഴ്ച തന്നെ കൈമാറാൻ ദേവസ്വം നീക്കം നടത്തുന്നു.. അഞ്ചാറ് തവണ പ്രായോഗിക മല്ലെന്ന് പറഞ്ഞു സർക്കാർ തള്ളിയ പദ്ധതി യാണ് ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി നടപ്പാക്കാൻ ശ്രമിക്കുന്നത്.. 1,400 എണ്ണം കാലികൾ ഉണ്ടെങ്കിലും കറവ വറ്റിയ പശുക്കളും കാള കൂറ്റ ന്മാരും ആണ് കൂടുതൽ ഉള്ളത്. 100 താഴെ പശുക്കൾ മാത്രമാണ് കറവ ഉള്ളത് അതിൽ നിന്നും വളരെ കുറഞ്ഞ ലിറ്റർ പാൽ മാത്രമാണ് ലഭിക്കുന്നതത്രെ . ഈ ഉരുക്കളെ സംരക്ഷിക്കാനാണ് 140 കോടി രൂപ ദേവസ്വം ചിലവഴിക്കുന്നത് എന്നാണ് ആക്ഷേപം . ഭണ്ഡാരം വരവ് കുറഞ്ഞതോടെ സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ കൂടി ഉപയോഗിച്ചാണ് ദേവസ്വം ജീവനക്കാർക്ക് ശമ്പളവും വിരിച്ചവർക്ക് പെൻഷനും നൽകുന്നത് .

First Paragraph Rugmini Regency (working)

ഈ സ്ഥിര നിക്ഷേപത്തിൽ നിന്നും പണം എടുത്താണ് ഗോകുലം നവീകരിക്കാൻ ശ്രമിക്കുന്നത് . . ക്ഷേത്രത്തിന് ചുറ്റും സ്ഥലം ഏറ്റെടുക്കാൻ ഏകദേശം 400 കോടിയോളം രൂപ ചിലവ് വരുമെന്നാണ് കരുതുന്നത് .അതിനിടയിലാണ് ഗോശാലക്ക് വേണ്ടി 140 കോടി രൂപ ധൂർത്തടിക്കുന്നത് .സംസ്ഥാന സർക്കാരിനെ മാതൃകയാക്കി സ്ഥിരം നിക്ഷേപം എടുത്ത് ദേവസ്വവും ധൂർത്ത് അടിക്കുകയാണ് എന്നാണ് ജീവനക്കാരും അടക്കം പറയുന്നത് . മുൻ ഗാമികൾ സ്വരൂപിച്ചു കൂട്ടിയ രണ്ടായിരത്തോളം കോടി വരുന്ന ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപത്തിൽ കണ്ണ് വെച്ചാണ് പദ്ധതികൾ തയ്യാറാക്കുന്നത് . ഈ കമ്മറ്റിയുടെ കാലാവധി കഴിയുമ്പോഴേക്കും സർക്കാരിന്റെ ഖജനാവ് പോലെ ദേവസ്വത്തി ന്റെ ഖജനാവും കാലി ആകുമോ എന്നാണ് ദേവസ്വത്തിൽ നിന്ന് വിരമിച്ചവരും , ജീവനക്കാരും ആശങ്ക പെടുന്നത് .. വിരമിച്ചവർക്ക് പെൻഷനും , സർവീസിൽ ഉള്ളവർവിരമിക്കുമ്പോൾ ആനുകൂല്യവും ലഭിക്കാതെ ആകുമോ എന്ന ഭയവും ഇവർ പങ്കു വെക്കുന്നുണ്ട് ഇതര ക്ഷേത്രങ്ങൾക്ക് ഉള്ള സഹായം നേരെത്തെ അഞ്ചു കോടി കൊടുത്തിരുന്നത് ഇപ്പോൾ 10 കൂടിയായി ഉയർത്തിയിട്ടുണ്ട് . ഇതിന് പുറമെയാണ് സർക്കാരിന്റെ നിയന്ത്രണം ഇല്ലാതെ പണം ചിലവഴിക്കാൻ അനുമതി ലഭിക്കുന്നതിന് വേണ്ട നിയമ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പുതിയദേവസ്വം മന്ത്രിക്ക് കമ്മറ്റി നിവേദനം നല്കയിട്ടുള്ളത് . നിയമം ഭേദഗതി ചെയ്യുകയാണെങ്കിൽ കേരളത്തിലെ ഏറ്റവും സമ്പന്നമായ ഗുരുവായൂർ ദേവസ്വം കുത്തുപാള എടുക്കേണ്ടി വരുമോ എന്നാണ് ഭക്തരും ആശങ്ക പെടുന്നത് .

Second Paragraph  Amabdi Hadicrafts (working)

അതെ സമയം ഇതൊന്നും നടപ്പാക്കാനുള്ള പദ്ധതികൾ അല്ലെന്നും ഡി പി ആർ തയാറാക്കുന്ന കമ്പനികൾക്ക് നൽകുന്ന കോടികളിൽ നിന്നും കമ്മീഷൻ അടിച്ചു മാറ്റാനുള്ള നീക്കം മാത്രമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട് . പ്രായോഗികമല്ലാത്തപദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമെന്നും അതിനാൽ പദ്ധതി റദ്ദാക്കേണ്ടി വരുമെന്നും ഭരണ സമിതി കണക്ക് കൂട്ടുന്നുണ്ടത്രേ , എന്നാൽ ഇതിന്റെ ഡി പി ആർ തയ്യാറാക്കാൻ കൊടുത്ത പണം തിരിച്ചു ലഭിക്കുകയും ഇല്ല , 140 കോടി നഷ്ടപ്പെടാതെ നോക്കാനാണല്ലോ എല്ലാവരും ശ്രമിക്കുക ,ഇതിനിടയിൽ ഡി പി ആറിന് നൽകിയത് ആരും ശ്രദ്ധിക്കില്ലല്ലോ