Header 1 vadesheri (working)

ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.

Above Post Pazhidam (working)

ചാവക്കാട് : ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പന്‍ വീട്ടില്‍ ഷോബിനെ (49) തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ചാവക്കാട് പാലം ഇറങ്ങി വന്ന ലോറി നിര്‍മ്മാണം നടക്കുന്ന ചാവക്കാട് ഒരുമനയൂര്‍ ബൈപാസ് റോഡിലേക്ക് തിരിയുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ലോറിക്കടിയിലേക്ക് കയറിയ ബൈക്കുമായി ലോറി ബൈപാസ് റോഡിലേക്ക് ഓടിച്ചു കയറ്റിയാണ് നിര്‍ത്തിയത്. അത്രയും ദൂരം ഷോബിനും ലോറിക്കടിയില്‍ വലിച്ചിഴക്കപ്പെട്ടു.അപകടത്തില്‍ ബൈക്ക് യാത്രികനായ ഷോബിന്റെ വലതു കൈമുട്ട് വേര്‍പ്പെടുകയും വലതു കാല്‍പാദത്തിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ചാവക്കാട് വി കെയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ ഷോബിനെ ചാവക്കാട് ഹയാത് ആശുപത്രിയില്‍ പ്രവര്‍ശിപ്പിക്കുകയും പ്രാഥമിക ശുശ്രുഷകള്‍ക്ക് ശേഷം തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.