Post Header (woking) vadesheri

ആറു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ.

Above Post Pazhidam (working)

തൃശൂർ: ആറു കിലോ കഞ്ചാവുമായി ചാലക്കുടിയിൽ കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപ് ആണ് പൊലീസ് പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്.

Ambiswami restaurant

ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഏകദേശം 6ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കൊലക്കേസ് പ്രതിയും ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപിനെ ചാലക്കുടി പൊലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന ആസം സ്വദേശി മുനീറുൾ ഇസ്ലാം എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലിസ് തിരച്ചിൽ തുടരുകയാണ്.

പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് പൊലിസ് പറഞ്ഞു. തൃശൂർ റൂറൽ പൊലിസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് നടത്തിയത്. എസ്. ഐമാരായ ഷാജു എടത്തടൻ, കെ ടി.ബെന്നി, സി. വി. ഡേവിസ്, എൻ. എസ്. റെജി, സിവിൽ പൊലിസ് ഓഫിസർമാരായ എം. എക്സ്. ഷിജു, പി. ആർ.രജീഷ്, ടി. ടി.ലജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Second Paragraph  Rugmini (working)