
ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 30


കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2026-2027അദ്ധ്യയന വർഷത്തെ എം.എ., എം. എസ്. സി., എം. എസ്. ഡബ്ല്യു., എം. എഫ്.എ., എം. പി. ഇ. എസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഏപ്രിൽ 30.

പ്രവേശന പരീക്ഷ മെയ് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ. / എം. എസ്. സി. / എം. എസ്. ഡബ്ല്യു. കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

കാലടി മുഖ്യ കാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക കാമ്പസുകളാണ് സർവ്വകലാ ശാലയ്ക്കുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

