Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പൻ്റേയും ചെമ്പൈ സ്വാമികളുടെയും ചിത്രങ്ങൾ സമർപ്പിച്ച് കെ.എസ്.ചിത്ര.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെയും ചെമ്പൈ സ്വാമികളുടെയും ചിത്രങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ച് ഗായിക കെ.എസ്.ചിത്ര ..ഇന്നു രാവിലെയായിരുന്നു സമർപ്പണം. സമർപ്പണ ശേഷം ദേവസ്വം ചെയർമാൻ എ. വി.ഗോപിനാഥ് ചിത്രങ്ങൾ ഏറ്റുവാങ്ങി.

Srepathi

ചെമ്പൈ സംഗീതവേദിയിൽ ചെമ്പൈ ഭാഗവതരുടെ പുതിയ ചിത്രം സ്ഥാപിക്കും. സേതു എയ്യാലാണ് ചിത്രം വരച്ചത്. ചിത്രയുടെ ഏറെക്കാലമായുള്ള ആഗ്രഹപ്രകാരമായിരുന്നു ചിത്രങ്ങളുടെ സമർപ്പണം.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം എം.യു ഷിനിജ അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, ക്ഷേത്രം ഡി.എ എം രാധ, മാനേജർ കെ.ജി.സുരേഷ് ഉൾപ്പെടെ സന്നിഹിതരായി.