
വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസ് ,സി ബി ഐ അന്വേഷണം ഉറപ്പാക്കണം : അനിൽ അക്കര

തൃശൂർ : വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സംസ്ഥാന വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് അനിൽ അക്കര പരാതി നൽകി . നേരത്തെ സംസ്ഥാന വിജിലൻസിന് നൽകിയ പരാതിയിൽ ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല അതിനെ തുടർന്ന് സി ബി ഐ ക്ക് പരാതി നൽകിയിരുന്നു ..
സിബിഐ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഈ നടപടി സിബിഐ അന്വേഷണം ഒഴിവാക്കുന്നതിനും കേസിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നത് തടയുന്നതിനുമായിരുന്നുവെന്ന ശക്തമായ സംശയമാണ് ഉയർത്തുന്നത്
അതിനാൽ വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെ സംസ്ഥാന വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച് .
കേസ് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിനായി സിബിഐയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും .
കേസിലെ മുഴുവൻ പ്രതികളുടെയും പങ്കാളിത്തം, സാമ്പത്തിക ഇടപാടുകൾ, ഗൂഢാലോചന എന്നിവ സിബിഐ മുഖേന സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു .
