Header 1 vadesheri (working)

മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അധ്യാപകരും, ശില്പശാല

Above Post Pazhidam (working)

.ചാവക്കാട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) ചാവക്കാട് ഉപ ജില്ലാ കമ്മിറ്റി അധ്യാപകർക്കായി " മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അധ്യാപകരും" എന്ന ശീർഷകത്തിൽ ഐ ടി ശില്പശാല സംഘടിപ്പിച്ചു. കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ പാടൂർ ശില്പശാല ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

“ജനറേറ്റീവ് എ.ഐ. ടൂളുകൾ അധ്യാപനത്തിൽ” എന്ന വിഷയത്തിൽ പ്രമുഖ ഐ ടി ട്രൈനറും, കെ എ ടി എഫ് ഐ ടി വിംഗ് സംസ്ഥാന കൺവീനറും പാഠ പുസ്തക നിർമ്മാണ കമ്മിറ്റി അംഗവുമായ ഗഫൂർ അറ്റൂർ ക്ലാസ്സിന് നേതൃത്വം നൽകി. അധ്യാപനത്തിൽ എ.ഐ. ഉപകരണങ്ങളുടെ പ്രായോഗിക പ്രയോഗങ്ങൾ ഉൾപ്പെടുത്തി, ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ അവതരിപ്പിച്ച സെഷൻ ഏറെ ശ്രദ്ധേയമായി. കഹൂട്ട് ഉപയോഗിച്ച് ക്വിസ് കോമ്പറ്റീഷൻ നടത്തുന്നതിനെ കുറിച്ച് അൻസാർ മാസ്റ്റർ വടക്കാഞ്ചേരി ക്ലാസ് നടത്തി.

അധ്യാപകർക്ക് പുതിയ തലത്തിലുള്ള അധ്യാപന രീതികൾ അറിയാനും വിദ്യാർത്ഥികൾക്ക് കൂടുതൽ ഫലപ്രദമായ പഠനാനുഭവങ്ങൾ നൽകാനും ഈ പരിശീലനം സഹായകമാകമായതായി പരിശീലനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ശില്ലശാലയുടെ 2-ാം ഘട്ടം നവംബറിൽ നടക്കും. കെ എ ടി എഫ് തൃശൂർ ജില്ല ഭാരവാഹികളായ എം കെ സലാഹുദ്ദീൻ , കെ എ ശബ്ന , എം വി കാമിൽ, കെ എ ടി എഫ് ചാവക്കാട് ഉപ ജില്ലാ പ്രസിഡൻ്റ് ഡോ: അനീസ് ഹുദവി, ജന: സെക്രട്ടറി എ ഹാരിസ്, ട്രഷറർ എം കെ നിയാസ് എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)