
മഹാസമാധി ദിനാചരണം അഡ്വ:സംഗീത വിശ്വനാഥ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : എസ്. എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.. സംഗീത വിശ്വനാഥൻ യോഗം ഉൽഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു .ആശാ പ്രദീപ് കോട്ടയം (ഗുരുനാരായണ സേവാ നികേതൻ) മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ആമുഖം പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡണ്ട് പി.എസ്.പ്രേമാനന്ദൻ
പി.പി. സുനിൽ കുമാർ, വിമലാനന്ദൻ ( ഡയറക്ടർ ബോർഡ് അംഗം)പ്രിയ ദത്ത രാജൻ ,കെ.കെ. രാജൻ, കെ.ജി. ശരവണൻ, പി.പി. ഷൺമുഖൻ, സതി വിജയൻ എന്നിവർ സംസാരിച്ചു.
സ്പെസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ .. സംഗീത വിശ്വനാഥിനെ ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് പി.സ്. പ്രേമാനന്ദൻ മെമെൻ്റോ നൽകി ആദരിച്ചു.