
ഡോ: ഡി.എം.വാസുദേവന് പൗരാവലിയുടെ ആദരം

ഗുരുവായൂർ: ശതാഭിഷേക നിറവിൽ നിൽക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മുൻ പ്രിൻസിപ്പൾ ഡോ: ഡി.എം.വാസുദേവനെ പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 25 ന് രുഗ്മിണി റീജൻസിയിൽ നടക്കുന്ന സമാദരണ സദസസ് ജസ്റ്റീസ് കെ. നാരായണ കുറുപ്പ് ഉദ്ഘാടനം ചെയ്യും സ്വാമി ഉദിത് ചൈതന്യ അധ്യക്ഷത വഹിക്കും. ഡോ:വി.കെ. വിജയൻ, സ്വാമി സന്മയാനന്ദ സരസ്വതി, ഡോ: പ്രതാപൻ നായർ, ഡോ: പ്രണവ്, തുടങ്ങി സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും .

84 വനിതകളുടെ താലപ്പൊലിയോട് കൂടി ക്ഷേത്ര നടയിൽ നിന്ന് ആനയിക്കും.വേദിയിൽ 84 പേർ പാദപൂജ നടത്തും. 84 താമരപ്പൂക്കൾ കൊരുത്ത മാല അണിയിക്കും നിരവധി സന്യാസ ശ്രേഷ്oർ പങ്കെടുക്കും. ചടങ്ങിൽ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ആദരവ് അർപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

അഡ്വ:രവി ചങ്കത്ത്, വി. അച്യുത ക്കുറുപ്പ്, ഡോ: കെ.ബി പ്രഭാകരൻ,മധു.കെ. നായർ, മണലൂർ ഗോപിനാഥ്, ശ്രീകുമാർ പി.നായർ, ജയൻ മേനോൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.