Post Header (woking) vadesheri

ജി സുധാകരന് തെങ്ങിൻ തോപ്പ്, അൻവറിന് ഗ്യാസ് സിലിണ്ടർ, ശശീന്ദ്രന് ക്ലോക് കിട്ടിയില്ല.

Above Post Pazhidam (working)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരില്‍ മത്സരിക്കുന്ന എകെ ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്ന് തവണയും ശശീന്ദ്രന്‍ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു.ഇത്തവണ കൊമ്പുവിളിക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെ ചിഹ്നം.

Arya bhavan inner

ബേപ്പൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രന്‍ പിവി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. അതേസമയം, അന്‍വറിനെതിരെ പത്രിക നല്‍കിയ അപരന്‍മാര്‍ പത്രിക പിന്‍വലിച്ചില്ല. നാല് അപരന്‍മാരാണ് അന്‍വറിനെതിരെ പത്രിക സമര്‍പ്പിച്ചത്.

Second Paragraph  Sarovaram(working)

ബേപ്പൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രന്‍ പിവി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. അതേസമയം, അന്‍വറിനെതിരെ പത്രിക നല്‍കിയ അപരന്‍മാര്‍ പത്രിക പിന്‍വലിച്ചില്ല. നാല് അപരന്‍മാരാണ് അന്‍വറിനെതിരെ പത്രിക സമര്‍പ്പിച്ചത്.

Third paragraph Saravan bhavan

അതെ സമയം യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമയബന്ധിതമായി ഇടപെട്ടതും പൊട്ടിത്തെറികള്‍ പരമാവധി ഒഴിവാക്കാന്‍ സാധിച്ചതും യുഡിഎഫിന് അനുകൂല ഘടകമാവുന്നുവെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ ഗ്രൂപ്പ് പോരുകള്‍ക്ക് പേരുകേട്ടിരുന്ന കോണ്‍ഗ്രസില്‍ ഇത്തവണ പതിവിനേക്കാള്‍ സമാധാനപരമായിരുന്നു കാര്യങ്ങള്‍. അവസാനമായി, നാമനിര്‍ദേശം സമര്‍പ്പിച്ച യുഡിഎഫിന്റെ ഏഴ് വിമത സ്ഥാനാര്‍ഥികളില്‍ ആറുപേര്‍ പിന്മാറിയതാണ് യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നത്.

First Paragraph Jitesh panikar (working)

മറ്റ് രണ്ട് മുന്നണികളേക്കാളും മുമ്പേ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എല്‍ഡിഎഫിനേക്കാളും എന്‍ഡിഎയെക്കാളും മുമ്പേ സമ്പൂര്‍ണ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തു വിട്ടതും യുഡിഎഫ് തന്നെയായിരുന്നു. ഇതിലൂടെ അവസാന നിമിഷ തര്‍ക്കങ്ങള്‍ ഒഴിവാക്കി പ്രചാരണച്ചൂടിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാവ് സുനില്‍ കനഗോലുവിന്റെ നിര്‍ദേശങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിവരം. ചില മണ്ഡലങ്ങളില്‍ പൊട്ടിത്തെറി ഉണ്ടാകാനുള്ള വലിയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലും വി ഡി സതീശനും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരമാവധി ഇല്ലാതാക്കിയെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയിലെ വലിയ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഇതിനെ വിലയിരുത്തുന്നത്. സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ ഒരുമിച്ച് പ്രചാരണ രംഗത്ത് ഇറങ്ങുന്നതും യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്.