
ഗോവ നിശ ക്ലബ്ബിൽ 25 പേർ കൊല്ലപ്പെട്ട അഗ്നിബാധ ,നാല് പേർ അറസ്റ്റിൽ.

പനാജി : ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ. 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ ഫയർ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

ക്ലബ്ബ് ഉടമ, മാനേജർ, പരിപാടിയുടെ സംഘാടകർ, ഗ്രാമമുഖ്യൻ എന്നിവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്ബിനുള്ളിൽ പടക്കങ്ങൾ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുറത്തേക്കുള്ള വഴികൾ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗോവ സർക്കാർ അഞ്ചു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.

ഇന്നലെ അർധരാത്രിയോടെയായിരുന്നു നിശാക്ലബ്ബിൽ തീപിടിത്തമുണ്ടായത്. അപടകത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ 21 ജീവനക്കാരും ഡൽഹിയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേരുമാണ് കൊല്ലപ്പെട്ടത് ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാൾ സ്വദേശികളും മരിച്ച വരിൽ പെടുന്നു .

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം 5.5 ദശലക്ഷം വിനോദസഞ്ചാരികൾ ഗോവ സന്ദർശിച്ചതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു, അതിൽ 270,000 പേർ വിദേശത്ത് നിന്നാണ്.
ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന്.പ്രതിപക്ഷം ആവശ്യപ്പെട്ടു പുതിയ ക്ലബ്ബുകൾ ഇടയ്ക്കിടെ തുറക്കുന്നുണ്ടെന്നും സുരക്ഷിത ത്വം ഉറപ്പാക്കേണ്ടത് സർക്കാർ ഉത്തരവാദിത്വം
ആണെന്നും അവർ ആരോപിച്ചു.
