Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം.

Above Post Pazhidam (working)

ഗുരുവായൂർ : രാജ്യത്തിൻ്റെ 78- ) മത് സ്വാതന്ത്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പ്രൗഢമായി ആഘോഷിച്ചു.. ദേവസ്വം കാര്യാലയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. രാവിലെ 8.30 ന് ദേവസ്വം ആസ്ഥാനത്ത് ചെയർമാൻ ഡോ: വി.കെ.വിജയൻ ദേവസ്വം സുരക്ഷാ ജീവനക്കാരായ വിമുക്ത ഭടൻമാരുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

First Paragraph Rugmini Regency (working)

തുടർന്ന് അദ്ദേഹം ദേശീയ പതാക ഉയർത്തി. രാജ്യത്തിൻ്റെ സ്വതന്ത്ര്യത്തിനായി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ ധീര ദേശാഭിമാനികളുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നതായി അദ്ദേഹം സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Second Paragraph  Amabdi Hadicrafts (working)