Post Header (woking) vadesheri

ഗുരുവായൂരിലെ ശീവേലിപ്പുര  നവീന  ദീപപ്രഭയിൽ

Above Post Pazhidam (working)

First Paragraph Jitesh panikar (working)

ഗുരുവായൂര്‍  : ക്ഷേത്രം ശീവേലിപ്പുര നവീന വൈദ്യുത ദീപസംവിധാനത്തിലേക്ക്. നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി സമയത്ത് ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ശ്രീഗുരുവായൂരപ്പന്റെ പൊന്‍തിടമ്പും പ്രകാശം പൊഴിക്കുന്ന രീതിയിലാണ് ദീപ വിതാനം ഒരുക്കുന്നത്.

ഹൈ ബേ ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവ ഇവിടെ സജ്ജീകരിക്കും. ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാലാണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 19 ന് രാത്രി ഏഴിന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ദീപവിതാനത്തിന്റെ സമര്‍പ്പണം നടത്തും.

ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലത്തിന് മുൻവശത്തെ ശീവേലിപ്പുര. ക്ഷേത്രം നട തുറന്നിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനായി ഒത്തു ചേരുന്ന ഇടം . ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനും ഇതോടെ കഴിയും.