Post Header (woking) vadesheri

കുട്ടികൾക്ക് ശാസ്ത്ര ബോധം പകർന്ന് “അറിവരുവി”

Above Post Pazhidam (working)

ഗുരുവായൂർ : . അറിവരുവി എന്ന പേരിൽ ബാലവേദി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
മണത്തല ശ്രീ ചിത്ര ആയുർവേദ ക്ലിനിക് ഹാളി ൽ നടന്ന ക്യാമ്പ് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി റ്റി ആർ രമേഷ് കുമാർ ഉൽഘാടനം ചെയ്തു.

ശാസ്ത്രാദ്ധ്യാപകനും മതിലകം ബി ആർ സി ഇൻസ്ട്രക്റ്ററുമായ പ്രശാന്ത് കുട്ടികൾക്കായ് ശാസ്ത്രാവമ്പോധ ക്ലാസ് എടുത്തു. വായുവിൽ നിന്നും എങ്ങനെയാണ് ദിവ്യൻന്മാർ ശൂന്യതയിൽ നിന്നും ഭസ്മം ഉൾപെടെ യെടുക്കുന്നതെന്ന് കുട്ടികൾക്ക് മ്പോധ്യപെടുത്തി.

പങ്കെടുത്ത മുഴുവൻ വാദ്യാർത്ഥികൾക്കും നോട്ടു പുസ്തകവും മറ്റു പഠനോപകരണങ്ങളും സർട്ടിഫിക്കറ്റുകളും നല്കി.
വായന,ചിത്രരചന, പെയിന്റിംഗ് തുടങ്ങിയവയിൽ മൽസരങ്ങൾ നടന്നു. മൽസര വിജയി കൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗവും സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ എസ് ജയ നിർവ്വഹിച്ചു.

ക്യാമ്പി ൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും നോട്ടു പുസ്തകങ്ങളുടെ വിതരണവും മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ സെക്രട്ടറിയേറ്റ് അംഗം എ എം സതിന്ദ്രൻ ഗീതാ രാജൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

First Paragraph Jitesh panikar (working)