Header 1 vadesheri (working)

ഗുരുവായൂർ സത്യഗ്രഹത്തിൻ്റെ 94-ാം വാർഷികം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 94-ാമത് വാർഷികം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ  ആചരിച്ചു..രാവിലെ  ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.അയിത്തത്തിനും ജാതി വിവേചനത്തിനും എതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹം നവോത്ഥാന മുന്നേറ്റത്തിലെ തിളക്കമാർന്ന അധ്യായമാണെന്ന് ചെയർമാൻ പറഞ്ഞു. മനുഷ്യൻ്റെ മനസിൽ നിന്നാണ് ജാതി വിവേചനങ്ങൾ ആദ്യം മാറേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സത്യഗ്രഹസ്തൂപത്തിൽ പുഷ്പാർച്ചനയ്ക്ക് ദേവസ്വം ചെയർമാൻ നേതൃത്വം നൽകി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ദേവസ്വം ജീവനക്കാർ,മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നാരായണീയം ഹാളിൽ സെമിനാർ സംഘ ടിപ്പിച്ചു. ഗുരുവായൂർ സത്യഗ്രഹവും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ പ്രൊഫ. ഹരിദാസ് (ചരിത്ര വിഭാഗം മേധാവി, കോഴിക്കോട് സർവ്വകലാശാല),
ഗുരുവായൂർ ക്ഷേത്രം, സമൂഹം, നവോത്ഥാനം, – ഒരു പഠനം എന്ന വിഷയത്തിൽ സരിത ( അസോ.പ്രൊഫ, അച്യുതമേനോൻ ഗവ.കോളേജ്, തൃശൂർ)എന്നിവർ വിഷയം അവതരിപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

ശ്രീകൃഷ്ണ കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫ. എം. യു അജിത മോഡറേറ്ററായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ആശംസ നേർന്നു. ഭക്തജനങ്ങളും വിദ്യാർത്ഥികളുമടങ്ങുന്ന 84 പേർ സെമിനാറിൽ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ഭരണ സമിതി അംഗം സി.മനോജ് സർട്ടിഫിക്കറ്റുകൾ നൽകി. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.