Post Header (woking) vadesheri

യുവാവിനെ വിളിച്ചു വരുത്തി കവർച്ച , രണ്ടു പേർ കൂടി പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂര്‍ : കാര്‍ റെന്റിന് നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി മന്ദലാംകുന്ന് ബീച്ചില്‍ കൊണ്ടുപോയി മര്‍ദ്ധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാളെ കൂടി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. മന്ദലാംകുന്ന് ഹസൈനാരകത്ത് വീട്ടില്‍ അനീഷിനെയാണ് ടെമ്പിള്‍ സ്റ്റേഷന്‍ എസ്.ഐ. ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി അടിമാലി കടവനാപ്പുഴ വീട്ടില്‍ അഭിജിതിനെയാണ് മര്‍ദ്ധിച്ച് പണവും ഫോണും അടങ്ങിയ ബാഗ് കവര്‍ന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.

Ambiswami restaurant

ഈ കേസ്സിലെ പ്രതികളായ മന്ദലാംകുന്ന്, ആലത്തേയിൽ മുത്തലീഫ് മകൻ മുബഷീർ 30 അഞ്ചങ്ങാടി ചിന്നക്കൽ ബീരാവുണ്ണി മകൻ മുഹമ്മദ് റഷീദ് 36 എന്നിവരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.ഗിരി, എ എസ് ഐ ,പി.എസ് . സാബു , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.പി. ടോബിൻ , എൻ.എൻ സുധാകരൻ എന്നിവരും ഉണ്ടായിരുന്നു