Above Pot

യുവാവിനെ കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി

ചാവക്കാട്: വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി. ചാവക്കാട് മാമ ബസാർ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിനടുത്ത് കരുമ ത്തിൽ ദീപക്കിനെ(28)യാണ്ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടു കടത്തിയത്.

First Paragraph  728-90

Second Paragraph (saravana bhavan

ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ, ഗുരുവായൂര്‍, വടക്കേക്കാട്, കുന്ദംകുളം‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 9ഓളം കേസ്സുകളിലെ പ്രതിയായാണ് ദീപക്ക്. ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഈ വര്‍ഷം മാത്രമായി പതിമൂന്നാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. ദീപക്ക് ഏതെങ്കിലും തരത്തിൽ മേലുത്തരവ് ലംഘിച്ചതായറിഞ്ഞാൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടറേയോ, സബ്ബ് ഇൻസ്പെക്ടറേയോ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

തുടർന്നും ഇത്തരത്തിൽ കഞ്ചാവ് – ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗുരുവായൂര്‍ എ.സി.പി ടി.എസ് സിനോജ് അറിയിച്ചു.