Post Header (woking) vadesheri

യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച സംഭവം; പ്രണയനൈരാശ്യമെന്ന്

Above Post Pazhidam (working)

പട്ടാമ്പി : കൊടുമുണ്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച ശേഷം പ്രതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്ന് നി​ഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ തൃത്താല ആലൂർ സ്വദേശി സന്തോഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Ambiswami restaurant

പ്രിവിയയും സന്തോഷും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ബന്ധെ ഉപേക്ഷിച്ച്പ്രിവിയ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. ആദ്യവിവാഹം വേർപ്പെടുത്തിയ ശേഷമാണ് പ്രിവിയ സന്തോഷുമായി അടുപ്പത്തിലാകുന്നത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ പ്രിവിയ സന്തോഷുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Second Paragraph  Rugmini (working)

ഏപ്രിൽ 29നായിരുന്നു പ്രിവിയയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ പ്രിവിയയുടെ മൃതദേഹം കണ്ടെത്തിയത്. പ്രിവിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാകാമെന്ന് പൊലീസ് പറഞ്ഞിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് . പ്രിവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്

Third paragraph