
യുവാക്കളെ വധിക്കാൻ ശ്രമിച്ച പ്രതിക്ക് 17 വർഷ കഠിന തടവും, പിഴയും

ചാവക്കാട് : യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 55000/- രൂപ പിഴയും ശിക്ഷ .ചാവക്കാട് മണത്തല പള്ളിത്താഴത്ത് താമസിക്കുന്ന ചാലിയത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ ജാഫറിനെ 43 യും തടയാൻ ശ്രമിച്ച കൂട്ടുകാരനായ നൗഫലിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ ചാവക്കാട് മണത്തല മണികണ്ഠൻ റോഡിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ വീട്ടിൽ ഗോപിനാഥൻ മകൻ അനീഷിനെ 42 ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 17 വർഷം കഠിനതടവിനും 55000/- രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കിൽ 11 മാസം കഠിനതടവ് അനുഭവിക്കണം ..

02.09.2009 ഒക്ടോബർ രണ്ടിന് രാത്രി 08.00 മണിക്ക് ഒന്നാംപ്രതി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്കിൽ വന്ന് മണത്തലയിലുള്ള ബാർബർ ഷോപ്പിന്റെ മുൻവശം റോഡിൽ വെച്ച് വാൾ കൊണ്ട് ജാഫറിന്റെ കഴുത്തിലും തലയിലും ഇരു കൈകളിലും വെട്ടി പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന നൗഫലിനെയും വെട്ടി പരിപ്പിക്കുകയും ചെയ്തു, ,പിഴ സംഖ്യ പരിക്കുപറ്റിയ ജാഫറിനും നൗഫലിനും നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്,

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 9 രേഖകളും തൊണ്ടിമുതലുകളും, ഹാജരാക്കുകയും 9 സാക്ഷികളെ വിസ്തരിക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു, ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും ഇപ്പോൾ പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി യും ആയ പി . അബ്ദുൽ മുനീർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു,
പ്രതിയായ അനീഷ് ചാവക്കാട് ,ഗുരുവായൂർ ടെമ്പിൾ, ഗുരുവായൂർ തുടങ്ങി മറ്റു സ്റ്റേഷൻ പരിധികളിലും നിരന്തരം കൊലപാതകം, കൊലപാതകശ്രമം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടുള്ള അപകടകാരിയായ ആളായതിനാൽ കാപ്പ നടപടികളുടെ ഭാഗമായി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ വകുപ്പ് പ്രകാരം തടവിൽ കഴിഞ്ഞു വരികയും ആണ്..
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ ആർ .രജിത് കുമാർ ഹാജരായി, കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി ജെ . സാജനും പ്രോസിക്യൂഷന് സഹായിച്ചു…