Header 1 vadesheri (working)

നീതിനിഷേധങ്ങൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നിശബ്ദരാവില്ല : ഷാഫി പറമ്പിൽ

Above Post Pazhidam (working)

ചാവക്കാട് :പീഡിതർക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പം നിലകൊണ്ട്‌ അധികാരം ദുർവിനിയോഗം നടത്താൻ യോഗ്യതയുള്ളവരെ മാത്രമാണ് സർക്കാർ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. നീതിനിഷേധങ്ങൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നിശബ്ദരാവില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

First Paragraph Rugmini Regency (working)

യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എ. നേരത്തെ ചാവക്കാട് മണത്തല പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച യുവജനറാലി ചാവക്കാട് നഗരം ചുറ്റി വസന്തം കോർണറിൽ സമാപിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷം ആരംഭിച്ച പൊതുസമ്മേളനത്തിന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി.

Second Paragraph  Amabdi Hadicrafts (working)

യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ആബിദ് അലി, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന ഭാരവാഹികളായ എ.കെ ഷാനിബ്, സജീർ ബാബു, ജില്ലാ ഭാരവാഹികളായ മൊയ്‌ദീൻഷാ പള്ളത്ത്, ജെറോൺ ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്‌താക്കലി, തബ്ഷീർ മഴുവഞ്ചേരി, ഷാരൂഖാൻ എന്നിവർ പ്രസംഗിച്ചു.